ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം; ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലെത്തിച്ച് ‘നൻപകൽ’

Advertisement

അവാര്‍ഡുകളും ബഹുമതികളും സ്വന്തമാക്കി അന്‍പത് വര്‍ഷത്തോളം സ്വായത്തമാക്കിയ കലയില്‍ രാജാവായി വിളങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു അത്ഭുതമായിരുന്നു നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടി ലിജോ ജോസ് കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രം വരുമെന്ന പ്രഖ്യാപനത്തിൽ തന്നെ മമ്മൂട്ടിയെന്ന അത്ഭുത പ്രതിഭയുടെ അസാധ്യ പ്രകടനം കാണാൻ പ്രേക്ഷകരും കാത്തിരുന്നു. പ്രേക്ഷകരുടെ സങ്കൽപ്പത്തിനൊട്ടും മങ്ങൽ തട്ടിക്കാതെ ‘നൻ പകൽ നേരത്ത്’ പ്രശംസകള്‍ വാരിക്കുട്ടി. ഇപ്പോഴിതാ നൻപകലിന് മറ്റൊരു പൊൻ തൂവൽ കൂടി വന്നിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ മാസത്തെ പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് നന്‍പകല്‍ നേരത്തും മയക്കം. പട്ടികയില്‍ മുൻപന്തിയിലാണ് ചിത്രത്തിൻറെ സ്ഥാനം. ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ സ്ഥാനം നേടിയ ഏക ചിത്രമെന്ന ബഹുമതി കൂടി സിനിമ നേടിയെടുക്കുന്നു.

എൽ ജെ പി യുടെ “നന്‍പകല്‍” ഇതുവരെ കണ്ടിട്ടുള്ള പതിവ് ശൈലികളെ തെറ്റിക്കുന്നതായിരുന്നു. ദൃശ്യഭാഷയിൽ മാറ്റങ്ങൾ വരുത്തി ജനനവും മരണവും ഒരുപോലെ സ്ക്രീനിൽ  വലിച്ചുകെട്ടി കഥാപാത്രത്തിന്റെ കൂടു മാറ്റം അനായാസം തിരശ്ശീലയ്ക്ക് മുന്നിലെത്തിച്ചും യാഥാർത്ഥ്യത്തെയും സ്വപ്നത്തിനേയും ഒരല്പം കുഴപ്പിച്ചു. പക്ഷേ  പ്രേക്ഷകന് ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത പാതയിലൂടെ ആയിരുന്നു എൽ ജെ പി പ്രേക്ഷകനെ കൊണ്ടുപോയത്. മമ്മൂട്ടി എന്ന മഹാപ്രതിഭ കഥാപാത്രത്തെ കൂടു വിട്ടു കൂടു മാറ്റിയപ്പോഴും പ്രേക്ഷകൻ നിശബ്ദതയോടെ അത്ഭുതത്തോടെ മയക്കം തട്ടാതെ എൽ ജെ പി മാജിക് കാണാനായി സ്ക്രീനിൽ നോക്കിയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close