അഡ്വ. ലാല്‍കൃഷ്ണ വിരാടിയാരുടെ രണ്ടാം വരവ്; ഫസ്റ്റ് ഹാഫ് സ്ക്രിപ്റ്റ് പൂർത്തിയായെന്ന് ഷാജി കൈലാസ്

Advertisement

ജനപ്രിയ ചിത്രങ്ങളുടെ രണ്ടാം വരവ് എന്നും സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. അത്തരത്തിൽ രണ്ടാം ഭാഗം വരണമെന്ന് സിനിമ പ്രേമികൾ ഏറെ ആഗ്രഹിച്ചതും ചർച്ച ചെയ്യപ്പെട്ടതുമായ ചിത്രമാണ് സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ്. അടുത്തിടെ ചിത്രത്തിന്റെ രണ്ടാം ഭാഗങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഷാജി കൈലാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റിലൂടെ തിരക്കഥ പകുതി പൂർത്തിയായിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെ ഷാജി കൈലാസ് ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ തന്നെ ചർച്ചകളും ഉയർന്നിരുന്നു. അഡ്വ. ലാല്‍കൃഷ്ണ വിരാടിയാറെന്ന കഥാപാത്രത്തെ സൂചിപ്പിച്ച് എല്‍കെ എന്ന് മാത്രമാണ് ചിത്രത്തിന്‍റെ ടൈറ്റിലായി ഇപ്പോൾ പങ്കുവെച്ച പോസ്റ്ററിലും ഉൾപ്പെടുത്തിയത്. ചിത്രത്തിൻറെ പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ നിരവധി ആശംസകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്. സുരേഷ് ഗോപിയെന്ന നടൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ചിന്താമണി കൊലക്കേസ്. 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വളരെ വ്യത്യസ്തമായ ലുക്കിലാണ് വക്കീൽ വേഷത്തിൽ സുരേഷ് ഗോപി തകർത്ത് അഭിനയിച്ചത്. ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close