മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രം ബോളിവുഡിലേക്ക്…

Advertisement

മലയാള സിനിമയിൽ ഏറ്റവും അധികം കളക്ഷനുള്ള ചിത്രവും ഇൻഡസ്ട്രിയൽ ഹിറ്റുമായ ചിത്രമാണ് ‘പുലിമുരുകൻ’. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണിത്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടംമാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ റീമേക്ക് അവകാശത്തിന് വേണ്ടി പല ഭാഷകളിൽ നിന്ന് ശ്രമങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളനുസരിച്ചു പുലിമുരുകൻ ബോളിവുഡിൽ ഒരുങ്ങുകയാണ് എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഹിന്ദിയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ സഞ്ജയ് ലീല ബൻസാലി ചിത്രത്തിന്റെ റീമേക്ക് അവകാശം വലിയ തുകക്ക് സ്വന്തമാക്കിയെന്നാണ് അറിയാൻ സാധിക്കുന്നത്.

പഴയകാല ചരിത്രത്തെ ആസ്പദമാക്കിയാണ് സഞ്ചയ് ലീല ബൻസാലി കൂടുതലായും സിനിമകൾ ചെയ്തിട്ടുള്ളത്. രാം ലീല, ബാജിറോ മസ്താനി, പദ്മാവത് തുടങ്ങിയ ചരിത്ര സിനിമകൾ ബോളിവുഡിൽ മികച്ച പ്രതികരണം നേടിയ ചിത്രങ്ങളാണ്. പുലിമുരുകൻ പോലത്തെ ഒരു സിനിമ എന്തുകൊണ്ടും അദ്ദേഹം കരിയറിൽ പരീക്ഷിക്കാത്ത ഒന്ന് തന്നെയായിരിക്കും, ബോളിവുഡിലെ സിനിമ പ്രേമികൾക്ക് ഒരു പുത്തൻ സിനിമ അനുഭവം തന്നെ സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച. പുലിമുരുകൻ ആദ്യം ഹൃതിക് റോഷനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനായിരുന്നു ബാൻസലി ഉദ്ദേശിച്ചിരുന്നത്, എന്നാൽ അവസാന നിമിഷം നായകൻ പിന്മാറുകയായിരുന്നു.

Advertisement

പുലിമുരുകനാവാൻ ഒരു ബോളിവുഡ് താരത്തെ അലഞ്ഞു നടക്കുകയാണ് സഞ്ജയ് ലീല ബൻസാലി. പ്രേക്ഷകർ ഒന്നടങ്കം സൽമാൻ ഖാന്റെ പേരാണ് നിർദേശിക്കുന്നത്. മോഹൻലാലിന്റെ ശരീരഘടനയയോടും ആക്ഷൻ രംഗങ്ങൾ അനായസത്തോട് കൂടി കൈകാര്യം ചെയ്യുന്ന കാര്യത്തിലും ഏറെ സാമ്യമുള്ള നടനാണ് സൽമാൻ ഖാൻ, പക്ഷേ പുതിയ നായകനെ കുറിച്ചു ഔദ്യോഗികമായ സ്ഥിതികരണം ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രം ബോളിവുഡിലും വലിയ വിജയം സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close