അന്താരാഷ്ട്ര ലെവലിൽ മലയാള സിനിമയുടെ പ്രശസ്തി ഉയർത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേരൻപിന്റെ ആദ്യ പ്രോമോ ടീസർ ഇതാ

Advertisement

മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ‘പേരൻപ്’. രാം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അണിയറയിൽ റീലീസിനായി ഒരുങ്ങുകയാണ്. അന്താരാഷ്ട്ര ലെവലിൽ മലയാളികളുടെയും മലയാള സിനിമക്കും അഭിമാനമായി മാറിയ ചിത്രമാണ് ‘പേരൻപ്’.മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ കാണാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ‘പേരൻപ്’ എന്നത് സംവിധായകൻ രാം അടുത്തിടെ ഒരു ഇന്റർവ്യൂയിൽ സൂചിപ്പിക്കുകയുണ്ടായി. ട്രാൻസ്‌ജെൻഡർ അഞ്ജലിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു ടീസർ പുറത്തുവിടുമെന്ന് പേരൻപിലെ അണിയറ പ്രവർത്തകർ ഇന്ന് സൂചിപ്പിക്കുകയുണ്ടായി.

Advertisement

കാത്തിരിപ്പിന് വിരാമം എന്നപ്പോലെ ‘പേരൻപ്’ സിനിമയുടെ ആദ്യ ആദ്യ പ്രോമോ എത്തി . മമ്മൂട്ടി എന്ന നടന്റെ സിനിമ ജീവിതത്തിൽ എന്നും ഓർത്തിരിക്കാവുന്ന ഒരു ചിത്രമായിരിക്കും ‘പേരൻപ്’ എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. മമ്മൂട്ടി ആരാധകരെയും സിനിമ പ്രേമികളെയും ആവേശത്തിലാഴ്ത്തിയ തെലുഗ് ചിത്രം ‘യാത്ര’ യുടെ ടീസറിന് ശേഷം മറ്റൊരു പ്രതീക്ഷ ആർപ്പിക്കാവുന്ന ടീസർ തന്നെയാണ് പേരൻപ് ടീമും സമ്മാനിച്ചിരിക്കുന്നത്.

സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തെനി ഈശ്വരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യുവാൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂര്യ പ്രദമനാണ് എഡിറ്റിംഗ് വർക്കുകൾ ചെയ്തിരിക്കുന്നത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close