200 കോടി ബഡ്ജറ്റിൽ മോഹൻലാലിന്റെ പാൻ ഇന്ത്യൻ വിസ്മയം; വൃഷഭ എത്തുന്നത് 4000 സ്‌ക്രീനുകളിൽ അഞ്ച് ഭാഷകളിലായി

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ രണ്ടാം ഷെഡ്യൂൾ ഇപ്പോൾ മുംബൈയിൽ ആരംഭിച്ചു കഴിഞ്ഞു. മൈസൂരിൽ നടന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ സെപ്റ്റംബറിലാണ് പൂർത്തിയായത്. ഒക്ടോബർ- നവംബർ മാസങ്ങളിലായി ഇതിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകരുടെ പ്ലാൻ. മാത്രമല്ല, ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ വരുന്ന ദസറ ആഘോഷ സമയത്ത് പുറത്ത് വിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ മുംബൈ ഷെഡ്യൂളിൽ ജോയിൻ ചെയ്ത മോഹൻലാൽ ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷമാകും പൃഥ്വിരാജ് ഒരുക്കുന്ന എംപുരാനിൽ ജോയിൻ ചെയ്യുക. ലഡാക്ക്, ഷിംല എന്നിവിടങ്ങളിലാണ് എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ നടക്കുന്നത്. കന്നഡ സംവിധായകൻ നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ 200 കോടി ബഡ്ജറ്റിലാണ് ഒരുക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി 4000 സ്‌ക്രീനുകളിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാവായി ഓസ്കാർ അവാർഡ് നേടിയ മൂൺ ലൈറ്റ് ഉൾപ്പെടെ ഒട്ടേറെ ഹോളിവുഡ് വമ്പൻ ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുള്ള നിക്ക് തുർലോ കൂടി എത്തിയിട്ടുണ്ട്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക എന്നിവരും വേഷമിടുന്നുണ്ട്. . ദേവി ശ്രീ പ്രസാദ് ആണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ സംഗീത സംവിധായകൻ

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close