കേരളാ ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടവുമായി ക്രിസ്മസ് ദിനം; പുത്തൻ ചരിത്രം സൃഷ്ടിച്ച് നേര്

Advertisement

കേരളത്തിന്റെ ബോക്സ് ഓഫീസ് ചരിത്രത്തിൽ, ക്രിസ്മസ് ദിനത്തിൽ ആദ്യമായി ഒരു ചിത്രം 4 കോടി രൂപ ഗ്രോസ് നേടുക എന്ന അപൂർവ നേട്ടത്തിനാണ് കഴിഞ്ഞ ദിവസം മലയാള സിനിമ സാക്ഷ്യം വഹിച്ചത്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ നേര് എന്ന ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ് ഈ വമ്പൻ റെക്കോർഡ് സൃഷ്ടിച്ചത്. ക്രിസ്മസ് ദിനത്തിൽ കേരളത്തിൽ 1300 ഓളം ഷോസ് കളിച്ച നേര്, റിലീസ് ചെയ്ത് ആദ്യമായി ഒരു ദിവസം 4 കോടി രൂപ കേരളത്തിൽ നിന്നും നേടുന്ന ദിവസം കൂടിയായിരുന്നു ഈ ക്രിസ്മസ് ദിനം. ആദ്യ അഞ്ച് ദിനം കൊണ്ട് നേര് കേരളത്തിൽ നിന്നും നേടിയത് 16 കോടിയോളമാണ്. ആഗോള തലത്തിലും ഗംഭീര പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രത്തിന് ആദ്യ 5 ദിവസം കൊണ്ട് ലഭിച്ച ആഗോള ഗ്രോസ് 35 കോടിയോളമാണ്. ഈ വീക്കെൻഡ് ആവുന്നതിനു മുൻപ് തന്നെ ആഗോള കളക്ഷനായി നേര് 50 കോടി നേടുമെന്നും ഇതിനോടകം ഉറപ്പായി കഴിഞ്ഞു.

റിലീസ് ചെയ്ത ആദ്യത്തെ 5 ദിവസവും ബുക്ക് മൈ ഷോയിൽ 1 ലക്ഷത്തിന് മുകളിൽ ടിക്കറ്റ് വിറ്റു പോകുന്ന മലയാള ചിത്രമെന്ന നേട്ടവും നേര് സ്വന്തമാക്കി. 2023 ഇൽ ഈ നേട്ടം കൈവരിച്ച ഒരേയൊരു മലയാള ചിത്രം കൂടിയാണ് നേര്. വിദേശത്ത് ലിമിറ്റഡ് റിലീസ് വെച്ചുപോലും അഭൂതപൂർവമായ ഗ്രോസ് നേടുന്ന നേര് അക്ഷരാർത്ഥത്തിൽ ട്രേഡ് അനലിസ്റ്റുകളെ വരെ ഞെട്ടിച്ചിരിക്കുകയാണ്. വമ്പൻ ചിത്രങ്ങൾക്കൊപ്പം ക്ലാഷ് ഉണ്ടായിട്ടു പോലും നേര് നേടുന്ന ഈ മഹാവിജയം മോഹൻലാൽ എന്ന താരത്തിനുള്ള അനിഷേധ്യമായ കുടുംബ പ്രേക്ഷകരുടെ പിന്തുണയെ അടിവരയിട്ടു കാണിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് ഹിറ്റുകളിലൊന്നായി മാറാനുള്ള ഒരുക്കത്തിലാണ് ഈ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close