ബോക്സ് ഓഫീസ് കണക്കുകൾ നിജം; മലൈക്കോട്ടൈ വാലിബന് ബമ്പർ ഓപ്പണിങ് കളക്ഷൻ

Advertisement

മലയാളത്തിന്റെ മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി യൂണിവേഴ്സിൽ അവതരിച്ച മലൈക്കോട്ടൈ വാലിബൻ ഇന്നലെയാണ് ആഗോള റിലീസായി എത്തിയത്. ഒരു ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന്റെ എല്ലാ പ്രത്യേകതകളും കോർത്തിണക്കി ഒരുക്കിയ ചിത്രമെന്നാണ് ആദ്യ ഷോ മുതൽ തന്നെ ഈ ചിത്രം നേടുന്ന പ്രേക്ഷക- നിരൂപക അഭിപ്രായം. ഇതുവരെ കാണാത്ത ഒരു ലോകവും, കഥാപാത്രങ്ങളും സമ്മാനിച്ച ഈ ചിത്രം ബോക്സ് ഓഫീസിലും വമ്പൻ ഓപ്പണിങ് ആണ് നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ ആദ്യ കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് മാത്രം ഏകദേശം 6 കോടിയോളം രൂപയാണ് ഈ ചിത്രം നേടിയ ആദ്യ ദിന കളക്ഷൻ. നാലേമുക്കാൽ കോടിക്ക് മുകളിലാണ് ട്രാക്ക് ചെയ്ത ഷോകളിൽ നിന്ന് മാത്രം ഈ ചിത്രം കേരളത്തിൽ നിന്ന് ആദ്യ ദിനം നേടിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വലിയ ഓപ്പണിങ്ങുകളിൽ ഒന്നാണ് ഈ ചിത്രം നേടിയെടുത്തിരിക്കുന്നത്. ഒടിയൻ , മരക്കാർ എന്നിവക്ക് ശേഷം ബമ്പർ ഓപ്പണിങ് നേടുന്ന ഒരു മോഹൻലാൽ ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബൻ.

ഏഴു കോടിക്ക് മുകളിൽ ആദ്യ ദിനം നേടിയ ഒടിയൻ, ആറു കോടിക്ക് മുകളിൽ നേടിയ മരക്കാർ എന്നിവ കഴിഞ്ഞാൽ മോഹൻലാലിന്റെ കരിയറിലെ മൂന്നാമത്തെ വലിയ ഓപ്പണിങ് ആണ് മലൈക്കോട്ടൈ വാലിബൻ സ്വന്തമാക്കിയിരിക്കുന്നത്. വിദേശ മാർക്കറ്റിലും ഗംഭീര സ്വീകരണമാണ് ഈ ചിത്രം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ റെക്കോർഡ് ഓപ്പണിങ് നേടിയ ഈ ചിത്രം ന്യൂസിലാൻഡിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിങ്, മധു നീലകണ്ഠന്റെ ദൃശ്യങ്ങൾ, മോഹൻലാലിന്റെ ഗംഭീര പ്രകടനം എന്നിവയാണ് ഈ ക്ലാസ് ഫാന്റസി ഡ്രാമയുടെ ഹൈലൈറ്റുകൾ. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close