മൂന്നാം വാരത്തിലും ജൈത്രയാത്ര തുടർന്ന് അബ്രഹാം ഓസ്‌ലർ; ആഗോള കളക്ഷൻ 35 കോടിയിലേക്ക്

Advertisement

മലയാളികളുടെ പ്രീയപ്പെട്ട നടനായ ജയറാമിന്റെ വലിയ തിരിച്ചു വരവിന് കാരണമായ ഏറ്റവും പുതിയ റിലീസുകളിൽ ഒന്നാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‍ലെർ. ഈ കഴിഞ്ഞ ജനുവരി പതിനൊന്നിന് റിലീസ് ചെയ്ത അബ്രഹാം ഓസ്‍ലെർ ഈ വർഷത്തെ ആദ്യ മലയാളം ഹിറ്റുമായി മാറിയിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം മൂന്നാം വാരത്തിലും മികച്ച രീതിയിലാണ് തീയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽ നിന്ന് ഇതിനോടകം 20 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം കേരളത്തിന് പുറത്ത് നിന്ന് 15 കോടിയോളംവും നേടിയിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ആഗോള ഗ്രോസ് 35 കോടിയിലേക്ക് എത്തുമ്പോൾ, ജയറാം എന്ന താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഗ്രോസ്സർ ആയി അബ്രഹാം ഓസ്‍ലെർ മാറുകയാണ്. ടൈറ്റിൽ കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച വെച്ച ജയറാം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

അലക്സാണ്ടർ എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തിയ മമ്മൂട്ടിയുടെ സാന്നിധ്യവും ഈ ചിത്രത്തിന് ഗുണകരമായിട്ടുണ്ട്. തേനി ഈശ്വർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദനാണ്. ഡോക്ടർ രൺധീർ കൃഷ്ണൻ രചിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് നേരമ്പോക്കിന്റെ ബാനറിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവർ ചേർന്നാണ്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്. ദിലീഷ് പോത്തന്‍,അര്‍ജുന്‍ നന്ദകുമാര്‍. അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ, അസീം ജമാല്‍ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദാണ്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close