മലയാള സിനിമയുടെ സീൻ മാറ്റുന്ന തമ്പുരാൻ്റെ എമ്പുരാൻ; ആദ്യ പകുതിയുടെ പ്രതികരണം അറിയാം

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ഇന്ന് വെളുപ്പിന് ആറ് മണി മുതൽ ആഗോള തലത്തിൽ പ്രദർശനം ആരംഭിച്ചു. ആരാധകരുടെ ത്രസിപ്പിക്കുന്ന ആഘോഷങ്ങളോടെ പ്രദർശനം ആരംഭിച്ച ഈ ചിത്രത്തിന്റെ ആദ്യ പകുതി പൂർത്തിയാവുമ്പോൾ മലയാള സിനിമയുടെ ഇന്റർനാഷണൽ ലെവൽ ഇതിലൂടെ കാണാം എന്ന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മോഹൻലാലിൻറെ വരവോടെ തീയേറ്ററുകൾ പൂരപ്പറമ്പുകൾ ആയി മാറുകയാണ്. ഫ്ലാഷ് ബാക്ക് സീനുകളും വർത്തമാനകാലത്തെ കഥയുമായി കൂട്ടിക്കലർത്തി കഥ പറയുന്ന ചിത്രത്തിന്റെ ആദ്യ പകുതി ഗംഭീർ മേക്കിങ് കൊണ്ടും സംഗീതം കൊണ്ടുമെല്ലാം വലിയ കയ്യടിയാണ് നേടുന്നത്.

വെറുമൊരു മാസ്സ് ചിത്രം മാത്രമല്ല, ശക്തമായ ഒരു പ്രമേയവും ചിത്രം കൈകാര്യം ചെയ്യുന്നുണ്ട് എന്ന് ആദ്യ പകുതി സൂചിപ്പിക്കുന്നു. പഞ്ച് ഡയലോഗുകളും കിടിലൻ ആക്ഷനും മാസ്സ് രംഗങ്ങളും ചിത്രം കാണുന്ന ഓരോരുത്തർക്കും രോമാഞ്ചം ഉണ്ടാക്കുന്നു എന്നാണ് ആദ്യ പകുതി കഴിഞ്ഞുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. മോഹൻലാലിൻറെ പ്രകടനത്തിന് വമ്പൻ കയ്യടി ലഭിക്കുമ്പോൾ പൃഥ്വിരാജ് എന്ന സംവിധായകനും വാനോളം പ്രശംസയാണ് ലഭിക്കുന്നത്.

Advertisement

ഗംഭീര ആക്ഷൻ സീനുകളും അൾട്രാ സ്റ്റൈലിഷ് അവതരണവും ചിത്രത്തെ ഹോളിവുഡ് നിലവാരത്തിൽ എത്തിക്കുന്നുണ്ട്. മുരളി ഗോപി രചിച്ച് , ആശീർവാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വിജയം ആവുമോ എന്നറിയാൻ ഇനി ഒരു പകുതി കൂടി ബാക്കി. പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ എന്നിവരും നോർത്ത് ഇന്ത്യൻ, വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close