റീ റിലീസിൽ ചരിത്രമായി മോഹൻലാൽ ചിത്രം; തീയേറ്ററുകളിൽ അൻപത് ദിവസം പിന്നിട്ട് ദേവദൂതൻ

Advertisement

റീ റിലീസ് ചെയ്ത് സൂപ്പർ വിജയം നേടിയ മോഹൻലാൽ ചിത്രം ദേവദൂതൻ തീയേറ്ററുകളിൽ അൻപത് ദിവസം പിന്നിട്ട് പുതിയ ചരിത്രമാകുന്നു. മലയാളത്തിലെ റീ റിലീസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ചിത്രവും ഇപ്പോൾ ദേവദൂതനാണ്. അഞ്ചര കോടിയാളമാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ്. അഞ്ച് കോടി ആഗോള ഗ്രോസ് നേടിയ സ്ഫടികം റീ റിലീസ് നേടിയ കളക്ഷനാണ് ഈ ചിത്രം തകർത്തത്.

ഒരു കോടിയോളം രൂപ മുതൽ മുടക്കിയാണ് ദേവദൂതൻ 4K അറ്റ്മോസിൽ അപ്ഗ്രേഡ് ചെയ്ത് റീ റിലീസ് ചെയ്തത്. 24 വർഷം മുൻപ് റിലീസ് ചെയ്‌ത ഈ ചിത്രം അന്ന് തീയേറ്ററുകളിൽ പരാജയമായിരുന്നു. എന്നാൽ പിന്നീട് മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രീയപ്പെട്ട ചിത്രമായി മാറിയ ദേവദൂതൻ ഒരു ക്ലാസിക് ആയി മാറി. രഘുനാഥ് പാലേരി രചിച്ചു സിബി മലയിൽ സംവിധാനം ചെയ്‌ത ഈ ചിത്രം ഒരു മിസ്റ്ററി ഹൊറർ ത്രില്ലറായാണ് ഒരുക്കിയത്. ദേവദൂതൻ റീ റിലീസ് ചെയ്‌ത പതിപ്പിൽ, ഒറിജിനൽ വേർഷനിൽ നിന്ന് അര മണിക്കൂറോളം മുറിച്ചു മാറ്റിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Advertisement

ജയപ്രദ, മുരളി, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, വിനീത് കുമാർ, വിജയ ലക്ഷ്മി, ജഗദീഷ്, ലെന തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. വിദ്യാസാഗർ ഈണമിട്ട ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ ട്രെൻഡ് സെറ്ററുകൾ ആയി മാറി. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close