ഡാൻസ് പഠിച്ചിട്ടില്ല, പക്ഷെ വിസ്മയിപ്പിക്കുന്ന താളബോധമാണ് മോഹൻലാലിന്റെ നൃത്തത്തെ മനോഹരമാക്കുന്നതു എന്ന് ഭദ്രൻ..!

Advertisement

മോഹൻലാൽ എന്ന നടൻ മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരവും ഏറ്റവും മികച്ച നടനും മാത്രമല്ല, അഭിനയ ലോകത്തെ ഒരു ഓൾ റൗണ്ടർ കൂടിയാണ്. നൃത്തവും ആക്ഷനും തുടങ്ങി ശരീരം കൊണ്ട് ചെയ്യാവുന്ന എല്ലാം ഈ പ്രായത്തിലും മോഹൻലാൽ ഏറ്റവും മനോഹരമായി തന്നെ ചെയ്യും. പുലി മുരുകനിലെ മോഹൻലാലിന്റെ അത്ഭുതകരമായ ആക്ഷൻ പ്രകടനം നമ്മൾ കണ്ടതാണ്. കളരി പയറ്റ് മുതൽ മാർഷ്യൽ ആർട്സ് വരെ നമ്മുക്ക് മുന്നിൽ കാഴ്ച വെച്ചിട്ടുള്ള മോഹൻലാൽ അതുപോലെ തന്നെ മികവ് പുലർത്തിയിട്ടുണ്ട് നൃത്തത്തിലും. ശാസ്ട്രീയമായി നൃത്തം പഠിക്കാത്ത മോഹൻലാൽ ഭരത നാട്യ നർത്തകനായി വരെ അഭിനയിച്ചു നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്.

പഠിക്കാൻ ഒരുപാട് വർഷങ്ങൾ വേണ്ട കഥകളിയും ശാസ്ട്രീയ നൃത്ത രൂപങ്ങളും യുവാക്കളുടെ ഹരമായ തട്ട് പൊളിപ്പൻ പാശ്ചാത്യ നൃത്തം വരെ അതി മനോഹരമായി തന്നെ മോഹൻലാൽ ചെയ്യും. പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർമാർ വരെ മോഹൻലാലിൻറെ പ്രകടനം കണ്ടു അത്ഭുതപെട്ടിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്ത സംവിധായകൻ ഭദ്രൻ പറയുന്നത് അതിന്റെ കാരണമാണ്. ശാസ്ത്രീയമായി പഠിക്കാഞ്ഞിട്ടു പോലും ഇത്രയധികം നൃത്തം ചെയ്തു നമ്മളെ ഞെട്ടിക്കാൻ മോഹൻലാലിന് കഴിയുന്നത് അദ്ദേഹത്തിന്റെ ഗംഭീരമായ താളബോധം കൊണ്ടാണ് എന്നാണ് ഭദ്രൻ പറയുന്നത്. സ്ഫടികം പോലത്തെ ക്ലാസിക് മാസ്സ് ചിത്രങ്ങൾ മോഹൻലാലിന് ഒപ്പം ചേർന്ന് സമ്മാനിച്ച ഭദ്രൻ മോഹൻലാലിനെ തന്നെ നായകനാക്കി ഒരു കമ്പ്ലീറ്റ് മാസ്സ് ചിത്രമൊരുക്കി കൊണ്ട് മടങ്ങി വരാൻ ഒരുങ്ങുകയാണ്. ഒരു ത്രില്ലിംഗ് റോഡ് മൂവി ആണ് ഭദ്രൻ പ്ലാൻ ചെയ്യുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന ഒരു സ്റ്റൈലിഷ് ആക്ഷൻ മൂവി ആയിരിക്കും തന്റെ പുതിയ മോഹൻലാൽ ചിത്രം എന്നാണ് ഭദ്രൻ അവകാശപ്പെടുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close