മാസ്സ് ലുക്കിൽ ടോവിനോ തോമസ്; മാരി 2 സ്റ്റിൽസ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നു..!

Advertisement

ധനുഷ് നായകനായി എത്തുന്ന മാരി 2 ഈ വരുന്ന ഡിസംബർ മാസത്തിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ഈ ചിത്രത്തിലെ ധനുഷിന്റേയും സായി പല്ലവിയുടെയും ടോവിനോ തോമസിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്യുകയും അതെല്ലാം വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. അതോടൊപ്പം ഈ ചിത്രത്തിലെ താരങ്ങളുടെ സ്റ്റില്ലുകളും റിലീസ് ചെയ്തു കഴിഞ്ഞു. ടോവിനോ തോമസ് വതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിന്റെ സ്റ്റില്ലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറുകയാണ്. ഭീജ അഥവാ താനാറ്റോസ് എന്ന വില്ലൻ കഥാപാത്രത്തെയാണ് ടോവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാസ്സ് ലുക്കിൽ ആണ് ടോവിനോ തോമസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നതു.

Tovino Thomas In Maari 2 Stills Images
Tovino Thomas In Maari 2 Stills Images
Tovino Thomas In Maari 2 Stills Images

ധനുഷ് ടൈറ്റിൽ വേഷത്തിൽ എത്തുമ്പോൾ ഇതിലെ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത് സായി പല്ലവി ആണ്. അരാത് ആനന്ദി എന്നാണ് സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു ഓട്ടോ ഡ്രൈവർ ആയാണ് സായി പല്ലവി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വരലക്ഷ്മി ശരത് കുമാർ, കൃഷ്ണ കുലശേഖരൻ, വിദ്യ പ്രദീപ്, റോബോ ശങ്കർ, കല്ലൂരി വിനോദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയും ദൃശ്യങ്ങൾ ഒരുക്കിയത് ഓം പ്രകാശും ആണ്. വണ്ടർ ബാർ സിനിമയുടെ ബാനറിൽ ധനുഷ് നിർമ്മിച്ച ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ് ആണ് വിതരണം ചെയ്യുക. ബാലാജി മോഹൻ രചനയും സംവിധാനവും നിർവഹിച്ച ഈ മാസ്സ് എന്റെർറ്റൈനെർ ഡിസംബർ ഇരുപത്തിയൊന്നിന് ആണ് റിലീസ് ചെയ്യുന്നത്. ബി ആർ വിജയ ലക്ഷ്മി സംവിധാനം ചെയ്ത അഭിയും അനുവും എന്ന ദ്വിഭാഷാ ചിത്രത്തിന് ശേഷം ടോവിനോ ചെയ്ത തമിഴ് ചിത്രമാണ് മാരി 2 .

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close