വിപിൻ ദാസ് ചിത്രത്തിൽ നായകനായി മോഹൻലാൽ

Advertisement

ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ് ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാവുന്നു എന്ന് വാർത്തകൾ. ജോൺ ആൻഡ് മേരി ക്രീയേറ്റീവ് എന്ന ബാനറിൽ ഷിബു ബേബി ജോൺ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നാണ് സൂചന.

മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ശേഷം മോഹൻലാൽ- ഷിബു ബേബി ജോൺ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. നേരത്തെ വേല എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാം ശശി ഒരുക്കുന്ന മോഹൻലാൽ ചിത്രവും ഷിബു ബേബി ജോൺ പ്ലാൻ ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു.

Advertisement

ആന്റണി വർഗീസ് നായകനായ ദാവീദ് ആണ് ഷിബു ബേബി ജോൺ ഇപ്പോൾ നിർമ്മിച്ച് കൊണ്ടിരിക്കുന്ന ചിത്രം. പൃഥ്വിരാജ് നായകനായ സന്തോഷ് ട്രോഫി, ഫഹദ് ഫാസിൽ- എസ് ജെ സൂര്യ ടീം ഒന്നിക്കുന്ന ചിത്രം എന്നിവയാണ് വിപിൻ ദാസ് സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്യുന്ന മറ്റു ചിത്രങ്ങൾ. ഇത് കൂടാതെ അദ്ദേഹം തിരക്കഥ രചിക്കുന്ന വാഴ 2 എന്ന ചിത്രവും ഉടൻ ആരംഭിക്കും.

സവിൻ എസ്.എ ആണ് വാഴ 2 ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ നിർമ്മാണവും വിപിൻ ദാസ് ആയിരിക്കും. ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ എന്ന സിജു സണ്ണി- അനശ്വര രാജന്‍ ചിത്രവും വിപിൻ ദാസ് നിർമ്മിക്കുന്നുണ്ട്. നവാഗതനായ വിപിന്‍ എസ് ആണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ രചിച്ചു സംവിധാനം ചെയ്യുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close