സത്യൻ അന്തിക്കാട്, പ്രിയദർശൻ ചിത്രങ്ങളുമായി മോഹൻലാൽ; ഒപ്പം ബ്ലെസ്സിയും ജോഷിയും

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ജനുവരി ഇരുപത്തിയഞ്ചിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ആരാധകരും സിനിമാ പ്രേമികളും വലിയ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ റിലീസ് സമയത്ത് താൻ അമേരിക്കയിൽ ആയിരിക്കുമെന്നും തന്റെ പുതിയ ചിത്രമായ എംപുരാന്റെ ചിത്രീകരണത്തിൽ ആയിരിക്കുമെന്നും മോഹൻലാൽ അറിയിച്ചു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എംപുരാൻ, ഓൾ ടൈം ബ്ലോക്ക്ബസ്റ്ററായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. എംപുരാൻ പൂർത്തിയാക്കിയതിന് ശേഷം താൻ ചെയ്യാൻ പോകുന്ന ചിത്രങ്ങളെ കുറിച്ചുള്ള സൂചനയും മോഹൻലാൽ അടുത്തിടെ നൽകിയ ഒരു മാധ്യമ അഭിമുഖത്തിൽ നൽകി. ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ ജോഷി ഒരുക്കുന്ന റമ്പാൻ ആയിരിക്കും എംപുരാന് ശേഷം മോഹൻലാൽ ചെയ്യുക . അതിന് ശേഷം സത്യൻ അന്തിക്കാട്- ആശീർവാദ് സിനിമാസ് ചിത്രവും പ്രിയദർശൻ ഒരുക്കുന്ന ഒരു ചിത്രവും ആലോചനകളിൽ ഉണ്ടെന്നും മോഹൻലാൽ വെളിപ്പെടുത്തി.

ആട് ജീവിതത്തിന് ശേഷം ബ്ലെസി ഒരുക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ ആയിരിക്കും നായകനെന്ന് നിർമ്മാതാവ് പി കെ സജീവ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അത് കൂടാതെ രണ്ട് ഭാഗങ്ങളിൽ ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന സിനിമാ സീരിസിന്റെ അവസാന ഘട്ട ചിത്രീകരണവും മോഹൻലാൽ ഈ വർഷം പൂർത്തിയാക്കും. സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അൻവർ റഷീദ്, ടിനു പാപ്പച്ചൻ, ഡിജോ ജോസ് ആന്റണി, ലിജോ ജോസ് പെല്ലിശ്ശേരി, അനൂപ് സത്യൻ, വിനീത് ശ്രീനിവാസൻ എന്നിവരുടെ ചിത്രങ്ങളും മോഹൻലാലിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്നുണ്ട്. പുതിയ തലമുറയിലേയും പഴയ തലമുറയിലേയും മികച്ച സംവിധായകർക്കൊപ്പം കൈകോർത്ത് മുന്നേറാനുള്ള ഒരുക്കത്തിലാണ് മലയാളത്തിന്റെ മോഹൻലാൽ.

Advertisement

മോഹൻലാൽ തന്നെ സംവിധാനം ചെയ്ത ത്രീഡി ഫാന്റസി ചിത്രമായ ബറോസ്, സത്യൻ അന്തിക്കാട് ചിത്രം, ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫർ, ജോഷിയുടെ റമ്പാൻ എന്നിവയായിരിക്കും ഇനി വരുന്ന 5 മോഹൻലാൽ റിലീസുകൾ. ഇത് കൂടാതെ എ ആർ മുരുഗദോസ് ഒരുക്കാൻ പോകുന്ന ശിവകാർത്തികേയൻ ചിത്രത്തിൽ മോഹൻലാൽ അഥിതി വേഷത്തിലും അഭിനയിക്കുമെന്നും വാർത്തകളുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close