തമിഴക വെട്രി കഴകം; സജീവ രാഷ്ട്രീയത്തിലേക്ക് ദളപതിയും

Advertisement

ഏറെക്കാലമായുള്ള അഭ്യൂഹങ്ങളെ തള്ളി രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് തമിഴ് സൂപ്പർതാരം വിജയ്. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.

2024 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും വിജയ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Advertisement

ഇതിനൊപ്പം ഒരു മാെബൈൽ ആപ്പും പാർട്ടി പുറത്തിറക്കുന്നുണ്ട്. ഇതിലൂടെ പാർട്ടി അം​ഗത്വം സ്വീകരിക്കാനാകും. ആദ്യഘട്ടത്തിൽ ഒരു കോടി ആളുകളെയാണ് ലക്ഷ്യമിടുന്നത്. വിജയ് മക്കൾ ഇയക്കത്തിന് കീഴിലാണ് പാർട്ടി വരിക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close