ഈ വരുന്ന വെള്ളിയാഴ്ചയാണ് മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്റർ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പുലിമുരുകന് ശേഷം മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ ടീമൊന്നിച്ച ഈ ചിത്രം ഒരു ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ധാരാളം സർപ്രൈസ് എലെമെൻ്റുകൾ ഒരുക്കി വെച്ചിരിക്കുന്ന ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്നും, മലയാളത്തിൽ ആദ്യമായിട്ടാകാം ഇത്തരമൊരു പ്രമേയം അവതരിപ്പിക്കപ്പെടുന്നത് എന്നും മോഹൻലാൽ പറഞ്ഞിരുന്നു. വളരെ അപൂർവമായി മാത്രമേ ഇത്തരം ചിത്രങ്ങൾ ചെയ്യാൻ സാധിക്കാറുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ കുറിച്ചും മോഹൻലാൽ മനസ്സ് തുറക്കുകയാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ആക്ഷൻ വളരെ വ്യത്യസ്‍തമായാണ് ചെയ്തിരിക്കുന്നതെന്നാണ് മോഹൻലാൽ പറയുന്നത്.
ഇതിൽ ആരുമായിട്ടാണ് ആക്ഷന്‍, അല്ലെങ്കില്‍ എന്താണ് ആക്ഷന്‍ എന്ന് പറയുന്നത് വ്യത്യസ്തമാണെന്നും, ഇതിലെ ആക്ഷന് ഉപയോഗിച്ചിരിക്കുന്ന സ്റ്റൈലും രീതികളും എതിരാളികളുമൊക്കെ ആ പുതുമ നമ്മുക്ക് നൽകുമെന്നും മോഹൻലാൽ സൂചിപ്പിക്കുന്നു. രണ്ട് ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിലുള്ളതെന്നും വളരെയധികം സമയമെടുത്ത് നല്ല രീതിയിൽ കൊറിയോഗ്രാഫി ചെയ്ത ആക്ഷൻ സീനുകളാണ് ഈ ചിത്രത്തിൽ ഉള്ളതെന്നും മോഹൻലാൽ പറഞ്ഞു. സാധാരണ ഒരു സിനിമയിലെ ഫൈറ്റ് പോലെയല്ല ഇതിലെന്നും, വളരെ സൂക്ഷിച്ചു ചെയ്യേണ്ട ഒന്നായിരുന്നു ഇതിലെ സംഘട്ടനമെന്നും മോഹൻലാൽ വെളിപ്പെടുത്തി. സാധാരണ സിനിമയില്‍ കാണുന്ന സംഘട്ടനത്തേക്കാൾ കൂടുതല്‍ പ്രേക്ഷകർക്കുആസ്വദിക്കാന്‍ പറ്റുന്ന ഫൈറ്റുകള്‍ തന്നെയായിരിക്കും ഈ സിനിമയിലെന്ന പ്രതീക്ഷയും മോഹൻലാൽ പങ്ക് വെച്ചു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചത്. എൽജിബിറ്റിക്യൂ രംഗങ്ങൾ ഉണ്ടെന്ന പേരിൽ ഈ ചിത്രം ഗൾഫിൽ നിരോധിച്ചത് വാർത്തയായി മാറിയിരുന്നു.
How about some 'Monster' talks for you?
— Mohanlal (@Mohanlal) October 18, 2022
Coming to theatres from 21st October 2022!#Monster pic.twitter.com/RUQn17b4tB