ഹീറോയിസത്തെ പൊളിച്ചെഴുതണം, അതിലൊന്നാണ് ജയ് ഭീം: ജ്യോതികയ്ക്ക് കയ്യടിച്ച് സൂര്യ; വീഡിയോ കാണാം

Advertisement

മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് ഇത്തവണ ലഭിച്ചത് സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന ചിത്രത്തിനാണ്. അദ്ദേഹവും ഭാര്യ ജ്യോതികയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിനുള്ള അവാർഡ് സ്വീകരിച്ചു കൊണ്ട് ജ്യോതിക വേദിയിൽ വെച്ച് പറഞ്ഞ വാക്കുകളും, അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന സൂര്യയുടെ വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തമിഴ് സിനിമയിലെ ഹീറോയിസത്തെ പൊളിച്ചെഴുതിയ സിനിമയായ ജയ് ഭീമിന് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് ജ്യോതിക പറയുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രം കൂടിയായിരുന്നു ജയ് ഭീം. തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകൾ പൊളിച്ച സിനിമകൂടിയാണ് ജയ് ഭീം എന്നും, ദക്ഷിണേന്ത്യയിലും ഇന്ത്യൻ സിനിമയിലൊട്ടാകെയുമുള്ള ഹീറോയിസം എന്ന ക്ലീഷേ തകർത്തു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും ജ്യോതിക വിശദീകരിക്കുന്നു.

തങ്ങൾ ആരാധിക്കുന്ന നായകൻ പാട്ടുപാടി നൃത്തം ചെയ്യുകയും പ്രണയിക്കുകയും ചെയ്യുന്നതാണ് ഹീറോയിസം എന്നാണ് പലരും കരുതുന്നതെന്നും, എന്നാൽ ഇതിലെ സൂര്യ കഥാപാത്രം അദ്ദേഹത്തിന്റെ പുരികം പൊക്കിക്കൊണ്ട് ആ ചെറിയ പെൺകുട്ടിയുടെ കഥാപാത്രത്തോട് ‘നിനക്ക് ഇഷ്ടമുള്ളത്രയും പഠിക്കാം’ എന്ന് പറഞ്ഞതാണ് ഇതിലെ താൻ കണ്ട ഏറ്റവും വലിയ ഹീറോയിസമെന്നും ജ്യോതിക പറഞ്ഞു. നായികയെ ആധാരമാക്കി കഥ പറഞ്ഞ, ജനപ്രീതിയുള്ള ഒരു നായകനെത്തന്നെ ഉപയോഗിച്ച് കൊണ്ട് തമിഴ് സിനിമയിലെ ഹീറോയിസത്തെ പൊളിച്ചെഴുതുകയും ചെയ്ത സംവിധായകൻ ജ്ഞാനവേലിനോട് ഏറെ നന്ദിയുണ്ടെന്നും ജ്യോതിക പറയുന്നു. മലയാളി നായികാ താരം ലിജോമോൾ ജോസാണ് ഇതിലെ പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകിയത്. മലയാളി താരം രജിഷ വിജയനും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായിരുന്നു.

Advertisement

https://youtu.be/2tG7ZWs3TEQ

Advertisement

Copyright © 2017 onlookersmedia.

Press ESC to close