കലാജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും തൻറെ പേര് അന്വർത്തമാക്കിയ ഒരു കലാകാരനായിരുന്നു നടൻ ഇന്നസെൻറ്. അദ്ദേഹത്തിന്റെ വേർപാട് രാഷ്ട്രീയ ലോകത്തും സിനിമാലോകത്തും ഒരുപോലെ സങ്കടക്കടൽ ആണ് തീർത്തത്. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് ഇരിഞ്ഞാലക്കുടയിലെ സ്വവസതിയിൽ മൃതദേഹം എത്തിച്ചത്. ഇരിഞ്ഞാലക്കുടക്കാരുടെ താങ്ങും തണലുമായ പ്രിയ നായകനെ അവസാന നോക്ക് കാണാൻ എത്തിയത് ആയിരങ്ങൾ ആയിരുന്നു. ഇന്ന് രാവിലെ എറണാകുളം കടവന്ത്ര സ്റ്റേഡിയത്തിലും പൊതുദർശനത്തിന് വച്ചിരുന്നു. മലയാള ചലച്ചിത്ര ലോകത്തിലെ പ്രമുഖരും ഒട്ടനേകം ആരാധകരും സിനിമ പിന്നണി പ്രവർത്തകരും എല്ലാം അദ്ദേഹത്തെ കാണാൻ ഒഴുകിയെത്തി.
മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ ദിലീപും ജയറാമും മമ്മൂട്ടിയും ഉൾപ്പെടെ എല്ലാവരും കണ്ണീർ നനച്ചു കൊണ്ടാണ് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് മടങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങളെല്ലാം തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ഓർമ്മകൾ ഓർത്തെടുത്ത് കുറിപ്പുകൾ പങ്കുവെച്ചിരുന്നു.
മലയാളത്തിൻറെ മെഗാസ്റ്റാർ മോഹൻലാൽ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെക്കുറിച്ച് എഴുതിയ വാക്കുകൾ കണ്ണു നനയിക്കുന്നതാണ്. ദേവാസുരം പോലുള്ള ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം ചേർന്നുനിന്നുകൊണ്ട് അത്രയും പ്രാധാന്യത്തോടെ അഭിനയ മികവോടെ ഇന്നസെൻറ് ചെയ്ത കഥാപാത്രങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാവുന്നതല്ല. ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത് എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മോഹൻലാലിന്റെ വാക്കുകൾ: ഇങ്ങനെ എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്.ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…