ഓർമ്മകളുടെ കുത്തൊഴുക്കിൽ സങ്കടം കടിച്ചമർത്തി നിശബ്ദനായി അവസാനം വരെയും കൂടെ മമ്മൂട്ടി

Advertisement

സുഹൃത്തായും അച്ഛനായും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഇന്നസെൻറ് അഭിനയിച്ച ചിത്രങ്ങൾ അനവധിയാണ്. ക്രോണിക് ബാച്ലർ, ഹരികൃഷ്ണൻസ്, വേഷം പ്രാഞ്ചിയേട്ടൻ, ബസ് കണ്ടക്ടർ, തുടങ്ങി മെഗാസ്റ്റാർ അരങ്ങുവാണ ഒട്ടനേകം ചിത്രങ്ങളിൽ ഇന്നസെന്റിനും പ്രാധാന്യമുള്ള വേഷങ്ങൾ ഉണ്ടായിരുന്നു.  രണ്ടുപേരും ഒരുമിച്ച് സ്ക്രീനിൽ എത്തുമ്പോഴൊക്കെ മലയാളികൾ പൊട്ടിച്ചിരിച്ചിട്ടുണ്ട്. പൊട്ടിച്ചിരികൾക്കൊക്കെ ഫുൾസ്റ്റോപ്പ് നൽകികൊണ്ട് ഇന്നസെന്റിന്റെ അവസാന യാത്രയിൽ ഒന്നും ഉരിയാടാതെ ഓർമ്മകൾ ഉള്ളിലൊതുക്കി നൊമ്പരത്തോടെ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്.

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാവരും ഇന്നസെൻറ്നെ കുറിച്ചുള്ള ഓർമ്മകൾ കുറിച്ചപ്പോൾ മമ്മൂട്ടി നിശബ്ദനാണ്. ഓർമ്മകൾ ഇല്ലാതിരുന്നിട്ടല്ല,ഓർമ്മകളുടെ കടലിരംമ്പം കൊണ്ടാകാം അദ്ദേഹം നിശബ്ദനാകുന്നത്.

Advertisement

ഇന്നലെ രാത്രിയോടുകൂടി ഇന്നസെൻറ്ന്റെ നില അതീവ ഗുരുതരമായപ്പോൾ മമ്മൂട്ടി ആശുപത്രിയിൽ ഓടിയെത്തിയിരുന്നു. ഒടുവിൽ ആശ്വാസവാക്കുകൾ നൽകി അദ്ദേഹത്തിൻറെ ബന്ധുക്കൾക്കൊപ്പം കൂടെ നിന്നിരുന്നു.  അവസാന ജീവൻ വിട്ടു പോകുന്നത് വരെ മമ്മൂട്ടിയും ആശുപത്രിയിൽ ഉണ്ടായിരുന്നു. തുടർന്ന് മരണവാർത്ത പുറത്തുവന്നപ്പോൾ മാധ്യമങ്ങൾ എല്ലാവരും മമ്മൂട്ടിയെ വളയുകയും ഒരു വാക്ക് സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ക്യാമറകൾക്ക് മുഖം കൊടുക്കാതെ തലകുനിച്ചുകൊണ്ട് കരച്ചിൽ കടിച്ചമർത്തി കൊണ്ടായിരുന്നു മമ്മൂട്ടി ആശുപത്രി വിട്ടത്.

ഇന്ന് കടവന്ത്ര സ്റ്റേഡിയത്തിൽ അദ്ദേഹത്തിൻറെ മൃതദേഹത്തിനരികിൽ മണിക്കൂറുകളോളം നിശബ്ദനായി മാത്രം നിൽക്കുന്ന മമ്മൂട്ടിയെയാണ് ആരാധകർ കണ്ടത്. സോഷ്യൽ മീഡിയയിൽ അടക്കം അദ്ദേഹത്തെക്കുറിച്ചും  വേർപാടിനെ കുറിച്ചും മമ്മൂട്ടി ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല.

Advertisement

Copyright © 2017 onlookersmedia.

Press ESC to close