സഹോദരനെപ്പോലെ ചേർത്തുപിടിച്ചവൻ യാത്രയായി; ഇന്നസെന്റിനെ ഒരു നോക്ക് കാണാൻ മോഹൻലാലുമെത്തി

Advertisement

മലയാളത്തിൻറെ പ്രിയപ്പെട്ട കലാകാരനെ ഒരു നോക്കുകാണാൻ മോഹൻലാലും ഇരിഞ്ഞാലക്കുടയിൽ എത്തി. ഇന്ന് രാവിലെ കൊച്ചി കടവന്ത്ര സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മോഹൻലാൽ എത്തിയിരുന്നില്ല. വൈകുന്നേരം എത്തിച്ചപ്പോഴാണ് അദ്ദേഹം അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും താരത്തിന്റെ വസതിയിൽ എത്തിയത്. മൃതദേഹം പൊതുദർശനത്തിയപ്പോൾ ഇരിഞ്ഞാലക്കുടയിൽ ജനസാഗരമായിരുന്നു ഉണ്ടായിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നായകനെ ഒരു നോക്ക് കാണാൻ ജനങ്ങൾ തടിച്ചുകൂടി. ഈ ജനക്കൂട്ടത്തിനിടയിലേക്കാണ് മോഹൻലാലും വന്നിറങ്ങിയത്.

മരണവാർത്ത അറിഞ്ഞ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അന്ത്യോപചാരം അർപ്പിച്ചു കൊണ്ട് കുറിപ്പ് പങ്കുവെച്ചിരുന്നു. പേര് പോലെ തന്നെ നിഷ്കളങ്കമായ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു എന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്നും അദ്ദേഹം ഈ ലോകം മുഴുവൻ സമ്മാനിച്ച ചിരിയും സാന്ത്വനവും എല്ലാം എന്നും കാത്തുസൂക്ഷിക്കുമെന്നും
സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല എന്നും സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ കുറിച്ചിരുന്നു.

Advertisement

നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച അദ്ദേഹത്തിൻറെ വേർപാട് താങ്ങാൻ ആവാതെ ഒട്ടനേകം താരങ്ങളായിരുന്നു ഇന്ന് കടവന്ത്ര സ്റ്റേഡിയത്തിൽ വന്നിറങ്ങിയത്. നിശബ്ദനായി നിന്ന മമ്മൂട്ടി അടക്കം എല്ലാവരും നിറകണ്ണുകളോടുകൂടിയാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. നാളെ ആയിരിക്കും ശവസംസ്കാരം ഉണ്ടാവുക എന്നാണ് ഏറ്റവും അടുത്ത ബന്ധുക്കൾ അറിയിക്കുന്നത്. ഇന്നലെ രാത്രിയോടുകൂടിയാണ് കൊച്ചി സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close