നിർമ്മാതാക്കളുടെ സംഘടനക്ക് വേണ്ടി ഒന്നിച്ചെത്തി മോഹൻലാൽ- പൃഥ്വിരാജ്- മഞ്ജു വാര്യർ ടീം

Advertisement

കോവിഡ് പ്രതിസന്ധിക്കു ശേഷം തീയേറ്ററുകളിൽ ആള് കുറയുന്നു എന്ന പരാമർശവുമായി തീയേറ്റർ സംഘടനകളും അതുപോലെ തന്നെ കേരളത്തിലെ നിർമ്മാതാക്കളുടെ സംഘടനയും മുന്നോട്ടു വന്നിരുന്നു. അന്യ ഭാഷകളിൽ നിന്നുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ തിയറ്ററുകളില്‍ ആളെക്കൂട്ടുന്ന സമയത്ത്, മലയാളം സിനിമകള്‍ക്ക് ആളുകൾ വരുന്നില്ലെന്ന കാര്യവും അവർ പങ്കു വെച്ചു. ഏതായാലും ഈ സാഹചര്യത്തിൽ പ്രേക്ഷകരെ കൂടുതൽ തീയേറ്ററുകളിലേക്കു ആകർഷിക്കുന്നതിന്റെ ഭാഗമായും തീയേറ്റർ അനുഭവമാണ് മികച്ചതെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായും ഒരു ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് മൂവീസാണ് കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷനുമായി സഹകരിച്ചു കൊണ്ട് ഇത്തരമൊരു ക്യാമ്പയിന് നേതൃത്വം നൽകുന്നത്. അതിന്റെ ഭാഗമായുള്ള ഒരു വീഡിയോ അവർ ഇന്ന് റിലീസ് ചെയ്ത് കഴിഞ്ഞു.

ഒരു പടത്തിന് പോയാലോ എന്ന പേരില്‍ ആരംഭിച്ച ക്യാംപെയ്നില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ എന്നിവരാണ് അണിനിരന്നിരിക്കുന്നത്‌. മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ ക്യാമ്പയിൻ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. മലയാള സിനിമാ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍, സംവിധായകര്‍, നടീനടന്മാര്‍ , മറ്റു സാങ്കേതിക പ്രവർത്തകർ, സിനിമയെ ആശ്രയിച്ചു ജീവിക്കുന്ന മറ്റാളുകൾ എന്നിവർ ഈ കാലത്തു നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്തുകൊണ്ട്, അവരെ സഹായിക്കാനും പിന്തുണയ്ക്കാനും വേണ്ടിയാണു ഇങ്ങനെയൊരു ക്യാമ്പയിൻ നടത്തുന്നതെന്ന് ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കിഷന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായാണ് ഒരു ടെലിവിഷന്‍ ചാനല്‍, സിനിമാ തീയേറ്ററുകൾക്കു വേണ്ടി ഇങ്ങനെയൊരു ക്യാമ്പയിനുമായി മുന്നോട്ടു വരുന്നതെന്നതും ശ്രദ്ധേയമായ കാര്യമാണ്. തിയറ്ററില്‍ മാത്രം ലഭിക്കുന്ന സിനിമയുടെ മാജിക് പ്രേക്ഷകരെ ഓർമിപ്പിക്കുകയാണ് ഈ പരസ്യ ചിത്രത്തിന്റെ ലക്‌ഷ്യം.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close