
തിരുവോണമായ ഇന്നലെ ലോകത്തുള്ള സകല മലയാളികളും ഓണം ആഘോഷിക്കുകയായിരുന്നു. മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ ഓണം ആഘോഷിച്ചത് ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പമാണ്. ഭാര്യ സുചിത്ര മോഹന്‍ലാലിനും കൂട്ടുകാരന്‍ സമീര്‍ ഹംസയ്ക്കും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കൊണ്ടിരിക്കുകയാണ്.
ഒടിയന്‍ ലുക്കില്‍ ആയിരുന്നു മോഹന്‍ലാലിന്‍റെ ഇത്തവണത്തെ ഓണം. ഒടിയന്‍റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ്ങ് വാരണാസിയില്‍ അവസാനിച്ച ശേഷമാണ് ഓണാഘോഷത്തിന് മോഹന്‍ലാല്‍ എത്തിയത്.
മോഹന്‍ലാലിന്‍റെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം
മോഹന്‍ലാലിന്‍റെ ഓണ ചിത്രം വെളിപാടിന്‍റെ പുസ്തകം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണം നേടുന്ന ചിത്രത്തിന് പക്ഷേ ബോക്സോഫീസില്‍ മികച്ച കലക്ഷനാണ് ലഭിക്കുന്നത്.
അതേ സമയം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ഓണം ആഘോഷിച്ചത് നായകനായി എത്തുന്ന ആദ്യ ചിത്രം ആദിയുടെ ലൊക്കേഷനില്‍ ആണ്. ആദിയിലെ താരങ്ങള്‍ക്ക് ഒപ്പം ഡാന്‍സ് കളിക്കുന്ന പ്രണവിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം ജിത്തു ജോസഫ് തന്‍റെ ഫേസ്ബുക്ക് പേജ് വഴി പങ്ക് വെച്ചിരുന്നു.