ബോക്സ് ഓഫീസിൽ ഇനി സൂപ്പർ താര പോരാട്ടം; നേർക്കുനേർ ഏറ്റുമുട്ടുവാൻ ഒരുങ്ങി ലൂസിഫറും മാമാങ്കവും…

Advertisement

മലയാളത്തിലെ രണ്ട് സൂപ്പർതാര ചിത്രങ്ങളാണ് നേർക്കുനേർ ഏറ്റുമുട്ടുവാനായി തയ്യാറെടുക്കുന്നത്. താരങ്ങളും അവരുടെ ആരാധകരും ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങൾ അടുത്തവർഷമാദ്യം ഏറ്റുമുട്ടും. മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാമാങ്കവും മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫർ മായിരിക്കും തിയേറ്ററുകളിൽ തീപ്പൊരി പാറിക്കാൻ എത്തുക. ഇരു ചിത്രങ്ങളും അടുത്തവർഷം വിഷു റിലീസായി തീയേറ്ററുകളിലെത്തും. ഇരു ചിത്രങ്ങളും വമ്പൻ ബജറ്റിൽ ഒരുക്കുന്നതുകൊണ്ടുതന്നെ വലിയ റിലീസ് ആയിട്ടായിരിക്കും എത്തുന്നത്.

അടൂർ ഗോപാലകൃഷ്ണന്റെ ഉൾപ്പെടെ നിരവധിപേരുടെ സഹസംവിധായകനായി പ്രവർത്തിച്ച സജീവ് പിള്ള, ആദ്യമായി സംവിധാനംചെയ്യുന്ന മാമാങ്കം 50 കോടിയോളം മുതൽമുടക്കി ഒരുക്കുന്ന ഈ ചിത്രം ചരിത്ര കഥ പറയുന്നു. പഴശ്ശിരാജയ്ക്ക് ശേഷം ഒരു കഥാപാത്രമായി ഈ ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് കൊണ്ടുതന്നെ പ്രേക്ഷകരും ആവേശത്തിലാണ്. ഇന്ത്യയിലെ പ്രമുഖ ടെക്നീഷ്യൻസും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. മലയാളം ഇന്ന് വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ദൃശ്യാനുഭവം തീർക്കുവാനാണ് മാമാങ്കം ഒരുങ്ങുന്നത്. വേണു കുന്നപ്പിള്ളിയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ച് വിതരണത്തിനെത്തിക്കുന്നത്.

Advertisement

രണ്ട് വമ്പൻ താരങ്ങൾ ഒന്നിക്കുന്നു എന്ന വാർത്ത വന്നതുമുതൽ പ്രേക്ഷകരെ വലിയ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായ ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളികളുടെ പ്രിയ യുവതാരം പൃഥ്വിരാജാണ്. ആശിർവാദ് ഫിലിംസ് നിർമിക്കുന്ന ചിത്രം 25 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ഇരു ചിത്രങ്ങളും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ എന്ത് സംഭവിക്കും എന്ന് കണ്ടറിയാം. ഇരുവരുടെയും ചിത്രങ്ങൾ മുൻപ് ഒരുമിച്ചു പുറത്തിറങ്ങിയത് 2016ലായിരുന്നു. ഈ വർഷത്തെ റംസാൻ റിലീസായി ഇരുവരുടെയും രണ്ട് ചിത്രങ്ങൾ എത്തുന്നുണ്ട് മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികൾ, മോഹൻലാൽ ചിത്രമായ നീരാളിയുമാണ് നേർക്കുനേർ ഏറ്റുമുട്ടുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close