തീയറ്ററുകളിൽ ജനസാഗരം ; ഹൗസ് ഫുൾ ഷോസുമായി മെഗാസ്റ്റാറിന്റെ ‘അങ്കിൾ’..

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം അങ്കിൾ പുറത്തിറങ്ങി. മമ്മൂട്ടിയുടെ മികച്ച അഭിനയവും ചിത്രത്തിന്റെ വ്യത്യസ്തമായ തിരക്കഥയുമെല്ലാം തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് നേടിക്കൊടുക്കുന്നത്. ആദ്യ ഷോ മുതൽ മികച്ച പ്രതികരണങ്ങൾ എത്തിയതോടെ ആരാധകരും പ്രേക്ഷകരും ആവേശത്തിലായി. ചിത്രം കാണുവാനായി യുവാക്കളുടെയും കുടുംബ പ്രേക്ഷകരുടെയും വലിയ ഒഴുക്കാണ് തിയേറ്ററുകളിലേക്ക്. റിലീസ് ചെയ്ത എല്ലാ തിയറ്ററുകളിലും തന്നെ മികച്ച പ്രകടനമാണ് ഇതിനോടകം കാഴ്ചവച്ചിരിക്കുന്നത്. ഭൂരിഭാഗം തിയേറ്ററുകളിലും ചിത്രം ഹൗസ് പ്രദർശനത്തോട് കൂടി വിജയക്കുതിപ്പ് ആരംഭിച്ചുകഴിഞ്ഞു. ചിത്രത്തിൽ കൃഷ്ണകുമാർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കൃഷ്ണകുമാറിനൊപ്പം സുഹൃത്തിന്റെ മകളായ ശ്രുതി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

Advertisement

ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം കാർത്തിക, ജോയ് മാത്യു, മുത്തുമണി, കെ. പി. എ. സി ലളിത തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രം നമ്മുടെ സമൂഹം നേരിടുന്ന വലിയൊരു പ്രശ്നം ചർച്ചയാകുന്നുമുണ്ട്. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രം എന്തുതന്നെയായാലും പ്രതീക്ഷകൾ കാക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. വനത്തിലൂടെയുള്ള യാത്രയിലും മറ്റും ഛായാഗ്രാഹകൻ അഴകപ്പൻ വളരെ മികച്ച രീതിയിൽ തന്നെ ഒപ്പിയെടുത്തിട്ടുണ്ട്.

ചിത്രത്തിന്റെ വിജയത്തിലൂടെ മലയാള സിനിമയ്ക്ക് മികച്ച ഒരു സംവിധായകനെ കൂടി ലഭിച്ചിരിക്കുകയാണ് എന്നു പറയാം. അബ്രാ ഫിലിംസും എസ്. ജെ ഫിലിംസും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ന്യൂ സൂര്യ മൂവീസ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close