
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. .
ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുളള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്
പെൺകുട്ടിയുടെ ശവശരീരം കയ്യിൽ എടുത്ത് മോഹൻലാൽ നടന്നുവരുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ശവശരീരം തന്റെ മടിയിൽവച്ച് മോഹൻലാൽ ഉച്ചത്തിൽ കരയുന്ന മോഹൻലാലിന് കട്ട് പറഞ്ഞതിന് ശേഷവും കഥാപാത്രത്തിൽനിന്നും തിരികെ വരാൻ കഴിഞ്ഞില്ല. രംഗം ചിത്രീകരിച്ചു കഴിഞ്ഞശേഷവും സങ്കടം അടക്കാൻ കഴിയാതെ മോഹൻലാൽ പൊട്ടിക്കരഞ്ഞു. ലൊക്കേഷനിൽ നിന്നുളള ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്