നിവിൻ പോളിയുടെ പുതിയ ചിത്രത്തിൽ നായിക അമല പോൾ..!

Advertisement

ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ യുവതാരം നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണിയെന്ന ബിഗ് ബജറ്റ് ചിത്രത്തിൽ അമല പോൾ നായികയായെത്തും. റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. ശ്രീ ഗോകുലം ഫിലിമ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

Advertisement

ചിത്രത്തിന്റെ ലൊക്കേഷൻ തേടി സംവിധായകൻ റോഷൻ ആൻഡ്രൂസും തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ടീമും ശ്രീലങ്കൻ പര്യടനം നടത്തിയതായി വാർത്തകൾ വന്നിരുന്നു. ഈ ചിത്രത്തിൽ അമല പോൾ നായികയായെത്തുന്നു എന്ന വാർത്ത ശരിയാണെങ്കിൽ അമല പോൾ നിവിന്റെ ഒപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. അന്തരിച്ചു പോയ സംവിധായകൻ രാജേഷ് പിള്ളൈ ഒരുക്കിയ മിലി എന്ന ചിത്രത്തിൽ നിവിനും അമല പോളും ഒരുമിച്ചഭിനയിച്ചിരുന്നു.

എറണാകുളം, ഉഡുപ്പി, ശ്രീലങ്ക എന്നിവിടങ്ങളിലായാവും ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാവുക. നിവിൻ ഇപ്പോൾ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡ് എന്ന മ്യൂസിക്കൽ റൊമാന്റിക് സിനിമയിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനു ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യും. അത് പൂർത്തിയാക്കിയ ശേഷമായിരിക്കും കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം ആരംഭിക്കുക.

ജോമോൻ ടി ജോണിന്റെ കൈരളി, ധ്യാൻ ശ്രീനിവാസന്റെ ലവ് ആക്ഷൻ ഡ്രാമ, പ്രഭു രാധാകൃഷ്ണന്റെ തമിഴ് ചിത്രം എന്നിവയാണ് നിവിൻ അതിനു ശേഷം ചെയ്യാൻ പോകുന്ന ചിത്രങ്ങൾ. വൈശാഖ് ഒരുക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെറിലും നിവിൻ നായകനായി എത്തുമെന്ന് സൂചനയുണ്ട്.

തമിഴ് ചിത്രം റിച്ചി, മലയാള ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നിവയാണ് നിവിന്റേതായി ഉടനെ റിലീസ് ചെയ്യാൻ പോകുന്ന ചിത്രങ്ങൾ . ഈ രണ്ടു ചിത്രങ്ങളും ഓണത്തോടു അനുബന്ധിച്ചു പ്രദർശനത്തിനെത്തുമെന്നാണ് സൂചന ലഭിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close