
ഇന്ത്യന്‍ സിനിമ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളാണ് മോഹന്‍ലാലും കമലഹാസനും. സ്വന്തം ഭാഷകളിലെ പോലെ തന്നെ അന്യ ഭാഷകളിലും ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുക്കാന്‍ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലാണോ കമലഹാസനാണോ മികച്ച നടന്‍ എന്ന്‍ വര്‍ഷങ്ങളായി സിനിമ പ്രേക്ഷകര്‍ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യവുമാണ്. ഇപ്പോള്‍ മോഹന്‍ലാല്‍-കമലഹാസന്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് സിനിമ ലോകത്തില്‍ നിന്നും ലഭിക്കുന്നത്. കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും ഉലകനായകന്‍ കമലഹാസനും വീണ്ടും ഒന്നിക്കുന്നു.
അക്ഷയ് കുമാര്‍, പരേഷ് റാവല്‍ എന്നിവര്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം ഓ മൈ ഗോഡിന്‍റെ തമിഴ് റീമേക്കിലൂടെയാണ് ഇത്തവണ അഭിനയ വിസ്മയങ്ങള്‍ ഒന്നിക്കുന്നത്. കമലഹാസന്‍ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതും.
നിരീശ്വരവാദിയായ കച്ചവടക്കാരന്‍റെ വേഷത്തില്‍ കമലഹാസന്‍ എത്തുമ്പോള്‍ ദൈവമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക. കമലഹാസന്‍റെ തന്‍റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
2009ല്‍ റിലീസ് ചെയ്ത ഉന്നൈ പോല്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ ആയിരുന്നു ഇതിന് മുന്നേ മോഹന്‍ലാലും കമലഹാസനും ഒന്നിച്ചത്. ‘എ വെനസ്ഡേ’ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ തമിഴ് റീമേക്ക് ആയിരുന്നു ഉന്നൈ പോല്‍ ഒരുവന്‍.