പാട്ടുകള്‍ക്ക് പിന്നാലെ കാപ്പുചീനോയുടെ ട്രൈലറും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

Advertisement

മലയാള സിനിമ വലിയ മാറ്റത്തിന് പിന്നാലെയാണ്. സൂപ്പര്‍ താരങ്ങളോ വലിയ ബാനറോ സംവിധായകരോ ഇല്ലാതെ തന്നെ ചെറിയ സിനിമകളും ശ്രദ്ധ നേടുന്നുണ്ട്. രസകരമായി ഒരുക്കുന്ന വീഡിയോകളും മറ്റും തന്നെയാണ് ഇത്തരം ചെറിയ സിനിമകള്‍ക്ക് പബ്ലിസിറ്റിക്ക് തുണയാകുന്നത്. ആ കൂട്ടത്തിലേക്ക് തന്നെയാണ് യുവ സംവിധായകന്‍ നൗഷാദ് ഒരുക്കുന്ന കാപ്പുചീനോയും എത്തുന്നത്.

ഏതാനും ആഴ്ചകള്‍ക്ക് മുന്നേ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പാടിയ “ജാനാഹ് മേരീ ജാനാഹ്” എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതാണ്. തുടര്‍ന്നു വന്ന ജയചന്ദ്രന്‍ പാടിയ “എങ്ങനെ പാടേണ്ടു ഞാന്‍” എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായി.

Advertisement

മുന്‍കാല താരം ഡിസ്കോ രവീന്ദ്രന്‍റെ ഡാന്‍സുമായി വന്ന “മിടുക്കി മിടുക്കി” എന്ന ഗാനം രസിപ്പിച്ചപ്പോള്‍ തൊട്ടുപിന്നാലെ വന്ന ചിത്രത്തിന്‍റെ ട്രൈലര്‍ ചിത്രത്തിന് പ്രതീക്ഷകള്‍ കൂട്ടുന്നുണ്ട്.

ധര്‍മ്മജന്‍, അനീഷ് ജി മേനോന്‍, അന്‍വര്‍ ഷരീഫ്, കണാരന്‍ ഹരീഷ്, സുനില്‍ സുഗത, അനീറ്റ, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Advertisement

Copyright © 2017 onlookersmedia.

Press ESC to close