ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ മോഹൻലാൽ – ജോഷി ചിത്രം; ഒരുങ്ങുന്നത് മെഗാ മാസ്സ് പ്രൊജക്റ്റ്.

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ വീണ്ടും മാസ്റ്റർ ഡയറക്ടർ ജോഷിയുമായി ഒന്നിക്കുന്നു എന്ന വാർത്തകളാണ് വരുന്നത്. ജോഷി സംവിധാനം ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ അഭിനയിക്കാനുള്ള കരാർ മോഹൻലാൽ ഒപ്പ് വെച്ചു കഴിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തു വിടുന്നത്. വമ്പൻ ബഡ്ജറ്റിലൊരുങ്ങാൻ പോകുന്ന ഈ മോഹൻലാൽ- ജോഷി ചിത്രത്തിന് തിരക്കഥ രചിക്കുന്നത് പ്രശസ്ത നടനും രചയിതാവുമായ ചെമ്പൻ വിനോദാണ്. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെയാണ് ചെമ്പൻ വിനോദ് ഒരു രചയിതാവ് എന്ന നിലയിൽ ശ്രദ്ധ നേടുന്നത്. അതിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴി എന്ന അഷ്‌റഫ് ഹംസ ചിത്രത്തിലൂടെയും ചെമ്പൻ വിനോദ് ഒരു എഴുത്തുകാരനെന്ന നിലയിൽ ശ്രദ്ധ നേടി. ഇപ്പോഴിതാ ഒരു സൂപ്പർ താര ചിത്രവുമായി മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ആയ ജോഷിക്കൊപ്പം എത്തുകയാണ് ഈ പ്രതിഭ.

കേരളത്തിലും വിദേശത്തുമായാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ചിത്രത്തിന്റെ വിദേശ ഷെഡ്യൂൾ അമേരിക്കയിൽ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ താരനിര, മറ്റ് വിവരങ്ങളെന്നിവ വൈകാതെ തന്നെ പുറത്തു വിടും. ഇപ്പോൾ ജീത്തു ജോസഫിന്റെ നേര് പൂർത്തിയാക്കിയ മോഹൻലാലിന് ഇനി ചെയ്ത് തീർക്കാനുള്ളത് പാൻ ഇന്ത്യൻ ചിത്രം വൃഷഭ, ജീത്തു ജോസഫിന്റെ തന്നെ റാം സീരിസ് എന്നിവയാണ്. പൃഥ്വിരാജ് സുകുമാരൻ ഒരുക്കാൻ പോകുന്ന എംപുരാൻ, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം എന്നിവയാണ് മോഹൻലാൽ വൈകാതെ ആരംഭിക്കാൻ പോകുന്ന പ്രൊജെക്ടുകൾ. ജോജു ജോർജ് നായകനായ ആന്റണിയാണ് ജോഷി സംവിധാനം ചെയ്ത് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ഈ ആക്ഷൻ ത്രില്ലർ ഒക്ടോബറിൽ റിലീസ് ചെയ്യും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close