യേ മേരാ അംബേദ്കർ, മഹാരാഷ്ട്രയിലും മമ്മൂട്ടി താരം; കണ്ണൂർ സ്‌ക്വാഡ് സെറ്റിലെ അനുഭവം വെളിപ്പെടുത്തി രചയിതാവ്.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂർ സ്‌ക്വാഡ് ഈ വരുന്ന സെപ്റ്റംബർ 28 നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് മുഹമ്മദ് ഷാഫിയും നടനായ റോണി ഡേവിഡ് രാജുമാണ്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം പറയുന്നത്, കേരളത്തിന് അകത്തും പുറത്തുമായി കേരളാ പൊലീസിലെ ഒരു സ്‌ക്വാഡ് നടത്തുന്ന അന്വേഷണത്തിന്റെ കഥയാണ്. ഇപ്പോഴിതാ ഇതിന്റെ ഷൂട്ടിങ്ങിനായി മഹാരാഷ്ട്രയിൽ പോയപ്പോഴുണ്ടായ ഒരനുഭവം വെളിപ്പെടുത്തുകയാണ് നടനും രചയിതാവുമായ റോണി. മഹാരാഷ്ട്ര ആയത് കൊണ്ട് തന്നെ മമ്മൂട്ടിയെ തേടി ആളുകൾ വരില്ല എന്നും, സമാധാനമായി ഷൂട്ട് ചെയ്തിട്ട് പോരാം എന്നുമാണ് കരുതിയതെന്നും റോണി പറയുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ മുതൽ ഒരാൾ മമ്മൂട്ടിയെ കാണാൻ സെറ്റിൽ വന്നു തുടങ്ങിയെന്നും, അദ്ദേഹം മമ്മൂട്ടിയെ വിളിക്കുന്നത് അംബേദ്‌കർ എന്നാണെന്നും റോണി ഓർത്തെടുക്കുന്നു.

Advertisement

ഇരുപത്തി മൂന്ന് വർഷം മുൻപാണ് മമ്മൂട്ടി അംബേദ്കറായി അഭിനയിച്ച ചിത്രം പുറത്ത് വന്നത്. അതിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും മമ്മൂട്ടി നേടിയെടുത്തിരുന്നു. ആ കഥാപാത്രത്തിന്റെ പേരിലാണ് മമ്മൂട്ടി ഇപ്പോഴും മഹാരാഷ്ട്രയിലെ സിനിമാ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. പലപ്പോഴും മമ്മൂട്ടിയെ അംബേദ്‌കർ എന്ന് വിളിക്കുന്ന അവിടുത്തെ ജനങ്ങളുടെ കഥകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. ഏതായാലും ആ സ്നേഹവും ബഹുമാനവും നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റോണി ഉൾപ്പെടെയുള്ള കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്, വിജയ രാഘവൻ, കിഷോർ, ശ്രീകുമാർ, ശരത് സഭ എന്നിവരും വേഷമിട്ടിരിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close