കണ്ണൂർ സ്‌ക്വാഡിന് മികച്ച ഓപ്പണിങ്; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് ഇതാ.

Advertisement

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് ഗംഭീര പ്രേക്ഷക പ്രതികരണം നേടി ഇന്നലെ മുതലാണ് പ്രദർശനം ആരംഭിച്ചത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദനം നൽകുന്ന ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്. ആദ്യ ദിനം രാത്രി 75 ലധികം എക്സ്ട്രാ ഷോകൾ കളിച്ച ഈ ചിത്രത്തിന് ജനത്തിരക്ക് മൂലം രണ്ടാം ദിവസം എഴുപതിലധികം സ്‌ക്രീനുകളും കൂടുതൽ ലഭിച്ചിട്ടുണ്ട്. മികച്ച ഓപ്പണിങ് നേടിയ ഈ ചിത്രത്തിന്റെ ആദ്യ ദിന കേരളാ കളക്ഷൻ 2 കോടി 40 ലക്ഷത്തിന് മുകളിലാണ്. കേരളത്തിന് പുറമെ ഗൾഫിലും മികച്ച ഓപ്പണിങ് നേടുന്ന കണ്ണൂർ സ്‌ക്വാഡിന്റെ ആദ്യ ദിന ആഗോള കളക്ഷൻ 6 കോടിയോളം എത്തിയേക്കാമെന്നാണ് ആദ്യത്തെ ബോക്സ് ഓഫീസ് വിശകലനങ്ങൾ നടത്തി ട്രേഡ് അനലിസ്റ്റുകൾ വിശദീകരിക്കുന്നത്.

ഇപ്പോൾ മികച്ച ബുക്കിംഗ് ലഭിക്കുന്ന കണ്ണൂർ സ്‌ക്വാഡിന് ആദ്യ വീക്കെൻഡ് കഴിയുമ്പോൾ തന്നെ കേരളത്തിൽ നിന്ന് മാത്രം 10 കോടിക്ക് മുകളിലും, ആഗോള കളക്ഷനായി 20 കോടിക്ക് മുകളിലും നേടാൻ സാധിക്കുമെന്നാണ് ഇപ്പോഴത്തെ ട്രെൻഡ് സൂചിപ്പിക്കുന്നത്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. ഏകദേശം 20 കോടിയോളം രൂപ മുതൽ മുടക്കി ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് റിയലിസ്റ്റിക് ക്രൈം ത്രില്ലർ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസാണ്. റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്ന് രചിച്ച കണ്ണൂർ സ്‌ക്വാഡിൽ അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, വിജയരാഘവൻ, കിഷോർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close