ബ്രഹ്മാണ്ഡ ബഹുഭാഷാ ചിത്രവുമായി മോഹൻലാൽ; കൂടുതൽ വിവരങ്ങളിതാ

Advertisement

മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ മലയാള സിനിമയെ വീണ്ടും ഉയരങ്ങളിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനോടകം മഹാവിജയങ്ങൾ കൊണ്ട് മലയാള സിനിമയുടെ വാണിജ്യ സാധ്യതകൾക്കും വിപണിക്കും വലിയ വാതായനങ്ങൾ തുറന്നിട്ട മോഹൻലാൽ, തന്റെ പുതിയ ചിത്രം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. വൃഷഭ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ബഹുഭാഷാ ചിത്രമാണ്. ആ ചിത്രത്തിന്റെ കരാർ ഒപ്പിടാൻ കൂടിയാണ് താനിപ്പോൾ ദുബായിൽ എത്തിയതെന്ന് മോഹൻലാൽ ഗൾഫ് ന്യൂസിനോട് പറഞ്ഞു. മലയാളം, തെലുങ്ക് ഭാഷകളിൽ ഷൂട്ട് ചെയ്യാൻ പോകുന്ന ഈ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. നന്ദകുമാർ എന്ന സംവിധായകൻ ഒരുക്കാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എ വി എസ് സ്റ്റുഡിയോയുടെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിങ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ്.

അച്ഛൻ- മകൻ ബന്ധത്തിന്റെ കഥ തലമുറകളിലൂടെ പറയുന്ന ഒരു എപിക് ഇമോഷണൽ ഡ്രാമയാണ് ഈ ചിത്രമെന്നും, ആക്ഷനും പ്രാധാന്യമുള്ള ഈ ചിത്രം ഒരു വമ്പൻ ദൃശ്യ വിസ്മയമായി ഒരുക്കാനാണ് പ്ലാൻ ചെയ്യുന്നതെന്നും മോഹൻലാൽ പറഞ്ഞു. തണുപ്പുള്ള ലൊക്കേഷനുകളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യാൻ പോകുന്നതെന്ന് പറഞ്ഞ മോഹൻലാൽ, ഈ ചിത്രം അടുത്ത വർഷം മെയ് മാസത്തിൽ ആരംഭിച്ചു 2024 ഇത് റിലീസ് ചെയ്യാനാണ് പ്ലാനെന്നും പറഞ്ഞു. മോഹൻലാലിന്റെ മകനായി അഭിനയിക്കാൻ ഒരു വമ്പൻ തെലുങ്ക് താരത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഗൾഫ് രാജ്യങ്ങളിലും നിർമ്മാണ- വിതരണ ശ്രിംഖല ആരംഭിക്കുന്ന തന്റെ ആശീർവാദ് സിനിമാസ്, ചൈനയിലും മാർക്കറ്റ് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും മോഹൻലാൽ സൂചിപ്പിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close