മാമാങ്കം വിജയത്തിന്റെ മഹാസെഞ്ചുറി ക്ലബ്ബുകളുടെ പടവുകൾ കയറുമ്പോൾ ചരിത്രത്തിൽ സജീവ് പിള്ള എന്ന പേര് എഴുതപ്പെടും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു: എം എൽ എ ശബരീനാഥൻ

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ റീലീസ് ആയിരുന്നു. എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററിൽ ചിത്രം രചിച്ചിരിക്കുന്ന ആളുടെ പേരായി ശങ്കർ രാമകൃഷ്ണൻ എന്നാണ് കൊടുത്തിരിക്കുന്നത്. എന്നാൽ ഈ ചിത്രം തുടങ്ങി വെച്ച ആദ്യ സംവിധായകൻ ആയ സജീവ് പിള്ളയാണ് ഇതിന്റെ തിരക്കഥയും രചിച്ചത് എന്നു ഏവർക്കും അറിയാവുന്ന കാര്യവുമാണ്. ഏകദേശം 12 വർഷത്തോളം നീണ്ട റിസർച്ചിനു ശേഷം സജീവ് എഴുതിയ തിരക്കഥയാണ് മാമാങ്കത്തിന്റേത്. എന്നാൽ നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആയി ഉണ്ടായ തർക്കം മൂലം സജീവിനെ ചിത്രത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രചനയുടെ ക്രെഡിറ്റ് പോലും ഈ കലാകാരന് നഷ്ടപെട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ സജീവ് പിള്ളക്ക് പിന്തുണയുമായി എം എൽ എ ശബരീനാഥൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

എം എൽ എ യുടെ വാക്കുകൾ ഇപ്രകാരം, “മാമാങ്കത്തിന്റെ ആദ്യ പോസ്റ്റർ ഫേസ്ബുക്കിൽ കണ്ടപ്പോൾ ഞാൻ ആദ്യം ശ്രദ്ധിച്ചത് അതിൽ ഒരിടത്തുപോലും സജീവ് പിള്ള എന്ന തിരക്കഥാകൃത്തിന്റെ പേര് കാണാത്തതാണ്. സജീവ് പിള്ള വിതുരക്കാരനാണ്, മലയോര മേഖലയിലെ തലമുതിർന്ന നേതാവായ നമ്മുടെ അയ്യപ്പൻപിളള സഖാവിന്റെ മകനുമാണ്. സജീവേട്ടന്റെ നീണ്ട കാലത്തെ ഉപാസനയുടെ, റിസേർച്ചിന്റെ ഫലമായ മാമാങ്കത്തിന്റെ തിരക്കഥ ഒരു ബിഗ് ബജറ്റ് സിനിമയാകുന്നു എന്നറിഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ച ആളാണ് ഞാൻ.എന്നാൽ ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ മൂർച്ഛിച്ചു, ഇതിന്റെ പേരിൽ ശ്രീ സജിവ് പിള്ളയെ സിനിമയിൽ നിന്ന് ഒഴിവാക്കി എന്നാണ് പിന്നെ അറിയാൻ കഴിഞ്ഞത്. സജീവേട്ടനുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മുഖ്യധാരാ സിനിമാക്കാരനല്ലാത്ത താൻ ഈ പ്രൊജക്ട് നടക്കുവാനുള്ള താൽപര്യത്തിൽ പ്രൊഡ്യൂസറുമായി ഒപ്പിട്ട എഗ്രിമെന്റ് ഇപ്പോൾ പ്രതികൂലമായി നിൽക്കുന്നു എന്നാണ്.
ഒരുപാട് ആളുകളുടെ കൂട്ടായ്മയുടെ ഫലമാണ് ഒരു സിനിമ, പ്രത്യേകിച്ച് ചരിത്രത്തിൽ ആസ്പദമാക്കിയ മാമാങ്കം പോലെയുള്ള ഒരു സിനിമയിൽ തിരക്കഥയുടെ പ്രസക്തി ഊഹിക്കാമല്ലോ. എന്തായാലും മാമാങ്കം വിജയത്തിന്റെ മഹാസെഞ്ചുറി ക്ലബ്ബുകളുടെ പടവുകൾ കയറുമ്പോൾ സജീവ് പിള്ള എന്ന പേര് എഴുതപ്പെടും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു.”

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close