ദശകങ്ങൾ പിന്നിടുമ്പോഴും ചരിത്ര കഥാപാത്രമായി തകർത്താടാൻ മമ്മൂട്ടി..!

Advertisement

മലയാള സിനിമയുടെ മഹാ നടനായ മമ്മൂട്ടി ചരിത്ര വേഷങ്ങളോട് എന്നും പ്രിയം കാണിച്ചിട്ടുണ്ട്. അത്തരം വേഷങ്ങൾ എന്നും ഗംഭീരമായി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ഒരിക്കൽ കൂടി ഒരു ചരിത്ര വേഷവുമായി എത്തുകയാണ്. ഓരോ ദശകത്തിലും ചരിത്ര പുരുഷന്മാരുടെ വേഷങ്ങൾ കെട്ടിയാടി അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. എൺപതുകളുടെ അവസാനത്തിൽ ഹരിഹരൻ- എം ടി വാസുദേവൻ നായർ ടീമിന്റെ ഒരു വടക്കൻ വീരഗാഥയിലെ ചന്തു ആയി വന്നു പ്രേക്ഷകരെ വിസ്മയിപ്പിച്ച മമ്മൂട്ടി തൊണ്ണൂറുകളുടെ അവസാനത്തിൽ എത്തിയത് ഇന്ത്യൻ ഭരണ ഘടനാ ശില്പിയായ ഡോക്ടർ ബാബ സാഹേബ് അംബേദ്‌കർ ആയാണ്. രണ്ടായിരാമാണ്ടിലെ ആദ്യ ദശകത്തിന്റെ അവസാനത്തിൽ മമ്മൂട്ടി എത്തിയത് ഒരിക്കൽ കൂടി എം ടി വാസുദേവൻ നായർ- ഹരിഹരൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ പഴശ്ശി രാജ ആയാണ്.

ഇപ്പോഴിതാ രണ്ടായിരാമാണ്ടിലെ രണ്ടാമത്തെ ദശകം അവസാനത്തോട് അടുക്കുമ്പോൾ മലയാളത്തിന്റെ മെഗാ സ്റ്റാർ എത്തുന്നത് മാമാങ്കത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തിലെ നായകൻ ആയാണ്. കാലം മാറുമ്പോഴും ചരിത്ര വേഷങ്ങളോടുള്ള പ്രിയം ഈ നടന് കൂടുന്നതല്ലാതെ കുറയുന്നില്ല. ആ വേഷം ഏറ്റവും മികച്ചതാക്കാൻ ഇപ്പോഴും കഴിവുള്ള നടൻ തന്നെയാണ് മമ്മൂട്ടി. എം പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമാണ്. അമ്പതു കോടി രൂപയ്ക്കു മുകളിൽ മുതൽ മുടക്കി നിർമ്മിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി ആണ്. ഈ വർഷം അവസാനത്തോടെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നീ നാല് ഭാഷകളിൽ ആയാണ് മാമാങ്കം റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close