സുകുമാരനെ പോലെ ഉറച്ച നിലപാടുകളെടുക്കുന്ന വ്യക്തിയാണ് പൃഥ്വിരാജെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ..

Advertisement

മലയാള സിനിമയിൽ പരീക്ഷണ ചിത്രങ്ങൾകൊണ്ട് ഏറെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ അടുത്ത മാസം റീലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ യും റോഷിണി ദിനകർ സംവിധാനം ചെയ്ത ‘മൈ സ്റ്റോറി’ യും, രണ്ട് ചിത്രങ്ങളും സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.കേരളത്തിന്റെ ടൂറിസം, ദേവസം, സഹകരണ വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിൽ പൃഥ്വിരാജ് പോവുകയുണ്ടായി.മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അടുത്ത സുഹൃത്തും കൂടിയായിരുന്നു പൃഥ്വിരാജിന്റെ അച്ഛൻ സുകുമാരൻ. ഇടതുപക്ഷ സഹയാത്രികനും കൂടിയായ സുകുമാരൻ ഒരു കാലത്ത് മലയാള സിനിമയിൽ താരമായിരുന്നു.

സുകുമാരന്റെ മകൻ എന്നതിനൊപ്പം അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും പൃഥ്വിരാജിനെ ഏറെ ഇഷ്ടമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുകയുണ്ടായി. തന്റെ വസിതിയിൽ സമയം ചിലവഴിച്ച പൃഥ്വിരാജ് താൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ലുസിഫറിനെ കുറിച്ചും ഇന്നത്തെ സമകാലിക കാര്യങ്ങളെ കുറിച്ച് വ്യക്തമായി പറയുകയുണ്ടായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പൃഥ്വിരാജ് മലയാള സിനിമയുടെ ഇന്നിന്റെയും നാളെയുടെയും പ്രതീക്ഷയാണെന്നും സുകുമാരനെ പോലെ തന്നെ വായിക്കുകയും, നിലപാടുകളിൽ ധീരത പുലർത്തുന്ന വ്യക്തി കൂടിയാണന്ന് അഭിപ്രായപ്പെട്ടു. പോകും നേരം പൃഥ്വിരാജ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ലുസിഫറിന് എല്ലാവിധ ആശംസകൾ നേരാൻ മന്ത്രി മറന്നില്ല.

Advertisement

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലുസിഫറിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ടോവിനോ തോമസ്, ഇന്ദ്രജിത് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും എന്ന് സൂചനയുണ്ട്. വില്ലൻ, ഒടിയൻ എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യർ നായികയായിയെത്തുന്ന ചിത്രം കൂടിയാണിത്. ‘ക്വീൻ’ സിനിമയിലെ നായിക സാനിയയാണ് മോഹൻലാലിന്റെ മകളായി വേഷമിടുന്നത്. വിവേക് ഒബ്രോയാണ് ലുസിഫറിൽ വില്ലൻ വേഷം ചെയ്യുന്നത്. ജൂലൈ ഒന്നാം തീയതി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടും. ജൂലൈ 17ന് ലുസിഫറിന്റെ ഷൂട്ടിങ് ആരംഭിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close