ഫഹദിന് വേണ്ടി നസ്രിയ ഗായികയായി വീണ്ടും വരുന്നു …

Advertisement

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു നസ്രിയ. ബാംഗ്ലൂർ ഡേയ്സാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം നല്ലൊരു കുടുംബ ജീവിതം നയിച്ചു മുന്നേറുമ്പോളായിരുന്നു അഞ്ജലി മേനോൻ തന്റെ പുതിയ ചിത്രത്തിന്റെ കഥയുമായി നസ്രിയയെ സമീപിച്ചത്. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് നസ്രിയ. ഊട്ടിയിൽ ഷൂട്ടിങ്ങ് പൂർത്തിയാക്കുകയും അടുത്ത മാസം റീലീസിനായി ഒരുങ്ങുകയാണ്. പൃഥ്വിരാജിന്റെ പെങ്ങളായി കേന്ദ്ര കഥാപാത്രമായാണ് നസ്രിയ ‘കൂടെ’ സിനിമയിൽ വേഷമിടുന്നത്. അഭിനയത്തിൽ മാത്രമല്ല ഗായികയായും വലിയൊരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. സ്വന്തം ഭർത്താവിന്റെ ചിത്രത്തിന് വേണ്ടിയാകുമ്പോൾ അതിൽപരം ഭാഗ്യം വേറെയില്ല. അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘വരത്തൻ’ എന്ന സിനിമക്ക് വേണ്ടിയാണ് ഗാനം ആലപിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സുഷിൻ ഇൻസ്റ്റാഗ്രാമിൽ തന്റെ റെക്കോർഡിങ് സ്റ്റുഡിയോയിൽ നസ്രിയ ഗാനം ആലപിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്, വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചിത്രം വ്യാപിച്ചത്. ഫഹദ് ഫാസിൽ ചിത്രം നിർമ്മിക്കുന്നതും നസ്രിയ തന്നെയാണ്.

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും – ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ‘വരത്തൻ’. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മിയാണ്. ഫഹദ് ഫാസിൽ താടി ലുക്കിലും, ഗോട്ടി ലുക്കിലും ചിത്രത്തിൽ പ്രത്യക്ഷപ്പെടും. വാഗമൻ ഭാഗത്താണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. ഷറഫുദീൻ, വിജിലേഷ്, ദിലീഷ് പോത്തൻ, ചേതൻ ലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സുഹാസ് ശർഫാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പറവയുടെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയംപാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നസ്രിയ നിർമ്മിക്കുന്ന ഈ ചിത്രം അമൽ നീരദ് പ്രൊഡക്ഷന്റെ ബാനറിൽ ഓണത്തിന് പ്രദർശനത്തിനെത്തും.

Advertisement
Advertisement

Press ESC to close