ക്യാമറ ഇല്ല എന്നറിഞ്ഞു….ആദ്യ ഫോട്ടോ ഷൂട്ടിന് സ്വന്തം ക്യാമറ നൽകി മെഗാസ്റ്റാർ മമ്മൂട്ടി…..

Advertisement

മലയാള സിനിമയിലെ ഏറ്റവും വലിയ ഫാഷൻ ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ് ഷാനി ഷകി. ഫോട്ടോഗ്രാഫർ എന്നതിൽ ഉപരി മികച്ച ഒരു നടൻ കൂടിയാണ് ഷാനി. നീ കോ ഞാ ചാ എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ തിളങ്ങിയ ഷാനി പിന്നീട് നിരവധി ചിത്രങ്ങളിലൂടെയും എത്തി. വേറിട്ട ശബ്ദവും അവതരണവും തന്നെയാണ് ഷാനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. എന്നാൽ തന്റെ ജീവിതത്തിലെ നിർണ്ണായക മുഹൂർത്തത്തിൽ ലഭിച്ച സഹായത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഷാനി ഷകി.

Advertisement

പത്ത് വർഷമായി ഫാഷൻ ഫോട്ടോ ഗ്രാഫറായി തിളങ്ങുന്ന ഷാനിക്ക് പക്ഷെ ആദ്യമായി ഒരു അവസരം നൽകുന്നത് മമ്മൂട്ടിയാണ്. ഒരു സുഹൃത്തിന്റെ സഹായത്തോടെ അദ്ദേഹത്തെ ആദ്യം സമീപിച്ചു. ഒട്ടേറെ ടെൻഷനോട് കൂടിയാണ് കാണുവാൻ ചെന്നത്. പക്ഷെ തന്റെ കയ്യിലുള്ള ഐഡിയയിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു ‘ ഇക്ക എന്റെ കയ്യിൽ കുറച്ച് ഫാഷൻ ഐഡിയാസ് ഉണ്ട് ഒന്ന് കാണുമോ ‘. അദ്ദേഹം ഉടനെ തന്നെ അത് കാണുവാൻ താല്പര്യം കാണിച്ചു. കണ്ട് ഇഷ്ടപെട്ട ഉടനെ അദ്ദേഹം ഫോട്ടോഷൂട്ടിനു സമ്മതിച്ചു. ഉടൻ തന്നോട് ഇതാ ക്യാമറ ഉള്ളതെന്ന് ചോദിച്ചു ‘ എന്റെ കയ്യിൽ ക്യാമറ ഇല്ല ‘ വിഷമത്തോടെ പറഞ്ഞു. ഞെട്ടിച്ചുണ്ട് മമ്മൂക്കയുടെ മറുപടിയെത്തി ‘ എന്നാൽ എന്റെ ക്യാമറ എടുത്തോ ‘. ശരിക്കും അത്ഭുദപ്പെടുത്തുന്ന മറുപടിയായിരുന്നു അത്.

പിന്നീട് മാഗസിൻ ഏതാണ് എന്നും ചോദിച്ചു. മാഗസിനും പരിചയമില്ല, ആകെയുള്ളത് ഐഡിയ മാത്രം എന്നിട്ടും അദ്ദേഹം എന്നെ വിശ്വസിച്ചു എന്റെയൊപ്പം നിന്നു. അതാണ് തന്നെ ഇത്രയധികം വളർത്തിയത് ഷാനി പറയുന്നു.

പിന്നീട് മോഹൻലാൽ ഉൾപ്പടെ സൂപ്പർ താരങ്ങളുടെ ഫോട്ടോ ഷൂട്ട് ചെയ്ത ഷാനി ഇരുവരെയും വച്ചും ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close