3 മില്യണിലധികം കാഴ്ചക്കാർ; യൂട്യൂബിൽ തരംഗമായി ക്രിസ്റ്റി ട്രെയ്‌ലർ

Advertisement

മലയാള സിനിമാ പ്രേമികളായ യുവ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ക്രിസ്റ്റി ഈ വരുന്ന ഫെബ്രുവരി പതിനേഴിനാണ്‌ റിലീസ് ചെയ്യാൻ പോകുന്നത്. ഒരു കൗമാരക്കാരൻ തന്നെക്കാൾ പ്രായമുള്ള ഒരു യുവതിയെ പ്രണയിക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിൽ യുവ താരം മാത്യു തോമസ്, പ്രശസ്ത നായികാ താരം മാളവിക മോഹനൻ എന്നിവരാണ് വേഷമിടുന്നത്. റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഈ ട്രൈലെർ ഇതിനോടകം മൂന്ന് മില്യണിലധികം കാഴ്ചക്കാരെ നേടി യൂട്യൂബിൽ ട്രെൻഡിങ്ങായാണ് നിൽക്കുന്നത്. അത്ര ഗംഭീരമായ പ്രേക്ഷക പ്രതികരണമാണ് ഈ ട്രൈലെർ നേടിക്കൊണ്ടിരിക്കുന്നത്.

ഇതിൻറെ ടീസർ, ‘പാൽമണം’, ‘പൂവാർ’ എന്നീ രണ്ട് വീഡിയോ ഗാനങ്ങൾ എന്നിവയും നേരത്തെ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയിരുന്നു. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും വേഷമിടുന്ന ഈ ചിത്രം രചിച്ചത് പ്രശസ്ത രചയിതാക്കളായ ജി ആർ ഇന്ദുഗോപൻ, ബെന്യാമിൻ എന്നിവർ ചേർന്നാണ്. ഗോവിന്ദ് വസന്ത സംഗീതമൊരുക്കിയ ക്രിസ്റ്റിക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും, ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനു ആന്റണിയുമാണ്. ഇതിലെ ഗാനങ്ങളും യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിൽ നിൽക്കുന്നുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, വൺ, ജോ ആൻഡ് ജോ, പ്രകാശൻ പറക്കട്ടെ എന്നിവക്ക് ശേഷമെത്തുന്ന മാത്യു തോമസ് ചിത്രമാണ് ക്രിസ്റ്റി.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close