നടനായാലും നടിയായാലും സൂപ്പർസ്റ്റാർ എന്ന് വിളിച്ചാൽ പോരെ, ലേഡി സൂപ്പർസ്റ്റാർ എന്ന പ്രയോഗം തെറ്റ്; വൈറലായി മാളവികയുടെ വാക്കുകൾ

Advertisement

പ്രശസ്ത നടി മാളവിക മോഹനൻ ഈ അടുത്തിടെ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ ചില നടിമാരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിന്‌ എതിരെയാണ് മാളവികയുടെ പരാമർശം. നടൻ ആയാലും നടി ആയാലും അവർ അഭിനേതാക്കൾ എന്ന ഒറ്റ കാറ്റഗറിയിൽ വരുന്ന ആളുകൾ ആണെന്നും, അപ്പോൾ വലിയ താരപദവിയുള്ള നടനെയോ നടിയെയോ ഒരുപോലെ സൂപ്പർസ്റ്റാർ എന്ന് വിളിച്ചാൽ പോരെ എന്നും മാളവിക ചോദിക്കുന്നു. ഈ ലേഡി സൂപ്പർസ്റ്റാർ എന്ന പ്രയോഗം എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്നും മാളവിക പറഞ്ഞു. ബോളിവുഡിൽ നോക്കിയാൽ ദീപിക പദുക്കോൺ, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരെയൊക്കെ സൂപ്പർസ്റ്റാർ എന്നാണ് വിളിക്കുന്നതെന്നും, അവരെയാരും ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത് കണ്ടിട്ടില്ലെന്നും മാളവിക മോഹനൻ കൂട്ടിച്ചേർത്തു.

തെന്നിന്ത്യൻ സിനിമയിൽ തമിഴിൽ നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുമ്പോൾ, മലയാളത്തിൽ മഞ്ജു വാര്യരെയാണ് അങ്ങനെ വിളിക്കുന്നത്. കുറച്ചു നാൾ മുൻപ് നയൻതാര അഭിനയിച്ച ഒരു ചിത്രത്തിലെ ഹോസ്പിറ്റൽ രംഗത്തിൽ അമിതമായി മേക്ക് അപ്പ് ഇട്ടഭിനയിച്ച ലേഡി സൂപ്പർസ്റ്റാറിനെ മാളവിക വിമർശിച്ചിരുന്നു. എന്നാൽ അതൊരു കൊമേർഷ്യൽ ചിത്രം ആയിരുന്നുവെന്നും, സംവിധായകൻ ആവശ്യപ്പെട്ടത് പോലെയാണ് ചെയ്തതെന്നും അതിന് മറുപടിയായി പറഞ്ഞു കൊണ്ട് നയൻതാരയും മുന്നോട്ട് വന്നിരുന്നു. ഒരു കൊമേർഷ്യൽ ചിത്രം ചെയ്യുമ്പോഴും റിയലിസ്റ്റിക് ചിത്രം ചെയ്യുമ്പോഴും ഒരുപോലെയല്ല അഭിനയിക്കുക എന്നത് മനസ്സിലാക്കണമെന്നും നയൻ താര കൂട്ടിച്ചേർത്തിരുന്നു. അത് കൊണ്ട് തന്നെ മാളവികയുടെ ഈ സൂപ്പർസ്റ്റാർ പരാമർശം നയൻതാരയെ ഉന്നം വെച്ചുള്ളതാണോ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മാത്യു തോമസിനൊപ്പം അഭിനയിച്ച ക്രിസ്റ്റി എന്ന മലയാള ചിത്രമാണ് മാളവികയുടെ ഇനി വരാനുള്ള റിലീസ്. വിക്രം നായകനായ തങ്കളാനിലും മാളവിക അഭിനയിക്കുന്നുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close