ഒരു മാജിക് സംഭവിക്കും എന്ന പ്രതീക്ഷയോടെയാണ് ഞാനിത് പറയുന്നത്; സംവിധായകന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

Advertisement

കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലൊന്നാണ് മറിയം വന്നു വിളക്കൂതി. നവാഗതനായ ജെനിത് കാച്ചപ്പിള്ളി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുക്കുന്നത്. വളരെ വ്യത്യസ്തമായ ശൈലിയിൽ കഥ പറഞ്ഞ ഒരു ഫൺ റൈഡാണീ ചിത്രം. സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽതാഫ് സലിം എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം ലക്‌ഷ്യം വെച്ചത് യുവ പ്രേക്ഷകരെയാണ്. ഒട്ടേറെ മികച്ച അഭിപ്രായങ്ങൾ അവരിൽ നിന്ന് ഈ ചിത്രത്തിന് ലഭിക്കുകയും ചെയ്തു. എന്നാൽ ആദ്യ ദിവസങ്ങൾ കഴിഞ്ഞു ഈ ചിത്രത്തിന് പ്രേക്ഷകർ കുറയുകയും വളരെ കുറച്ചു ഷോകൾ മാത്രമായി ചുരുക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇതിന്റെ സംവിധായകൻ ജെനിത് കാച്ചപ്പിള്ളി ഫേസ്ബുക് ലൈവിൽ വന്നു സംസാരിച്ച കാര്യങ്ങൾ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഏത് തരത്തിലുള്ള പ്രേക്ഷകരെയാണോ ഈ ചിത്രം ലക്‌ഷ്യം വെച്ചത്, അവർക്കു ഇത് ഇഷ്ടമായി എങ്കിലും പ്രേക്ഷകരുടെ പിന്തുണ കുറയുന്നത് കൊണ്ട് തന്നെ അധിക ദിവസം ഈ ചിത്രം തീയേറ്ററുകളിൽ ഉണ്ടാവാൻ സാധ്യതയില്ല എന്നും അതുകൊണ്ട് പ്രേക്ഷകർ ഈ ചിത്രം കാണാൻ ശ്രമിക്കണമെന്ന അഭ്യർത്ഥനയുമായി ആണ് ജെനിത് വന്നിരിക്കുന്നത്.

Advertisement

ഒരു പരീക്ഷണ ചിത്രമൊരുക്കാൻ കൂടെ നിന്ന നിർമ്മാതാവ് രാജേഷ് അഗസ്റ്റിന്റെ കാര്യമാണ് താൻ ഈ നിമിഷം ഓർക്കുന്നത് എന്നും ഇത്തരം വ്യത്യസ്ത ചിത്രങ്ങൾ നിർമ്മിക്കാൻ ധൈര്യം കാണിക്കുന്ന നിർമ്മാതാക്കൾക്കൊപ്പം നമ്മൾ നിന്നില്ലെങ്കിൽ അത്തരം ചിത്രങ്ങൾ നിർമ്മിക്കാൻ ധൈര്യപ്പെട്ടു ആരും മുൻപോട്ടു വരില്ല എന്നും ജെനിത് പറയുന്നു. താൻ സംസാരിക്കുന്നതു മുഴുവൻ നിർമ്മാതാവിന് വേണ്ടിയാണു എന്നും ഇങ്ങനെയുള്ള നിർമ്മാതാക്കൾ ഉണ്ടെങ്കിലേ ഒരുപാട് പേരുടെ സ്വപ്‌നങ്ങൾ സത്യമാകു എന്നും ജെനിത് വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ വലിയ ചിത്രങ്ങളുടെ കുത്തൊഴുക്കിൽ പെട്ട് ഈ ചിത്രമൊലിച്ചു പോകാതെ കാക്കാൻ പ്രേക്ഷകരുടെ പിന്തുണ വേണമെന്നാണ് ജെനിത് അഭ്യര്ഥിക്കുന്നത്. ഇതൊരു തിയേറ്റർ എക്സ്പീരിയൻസ് വേണ്ട ചിത്രമാണെന്നും ഒരുപാട് പേരുടെ ഒരുപാട് വർഷത്തെ കഷ്ടപ്പാട് ഇതിനു പുറകിലുള്ളത് കൊണ്ടാണ് അവർക്കു വേണ്ടി കൂടി താൻ സംസാരിക്കുന്നതു എന്നും ഈ സംവിധായകൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ എന്തെങ്കിലും ഒരു മാജിക് സംഭവിക്കും എന്ന പ്രതീക്ഷയായോടെയാണ് താനേ ലൈവ് അവസാനിപ്പിക്കുന്നതെന്നും ജെനിത് പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close