മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ബോളിവുഡിലേക്ക്; നായകനായി സൂപ്പർതാരം?

Advertisement

മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം ഒരുക്കിയ, യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി കഥ പറഞ്ഞ ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ചന്ദു സലിം കുമാർ, ഗണപതി, ബാലു വർഗീസ്, ലാൽ ജൂനിയർ, ദീപക് പറമ്പോൾ, അരുൺ കുര്യൻ, അഭിരാം, ഖാലിദ് റഹ്മാൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്.

ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ബോളിവുഡിൽ എത്തിയിരിക്കുകയാണ് ചിദംബരം. എന്നാൽ ഇതൊരു സിനിമ ഒരുക്കാൻ അല്ലെന്നും ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണെന്നുമാണ് സൂചന. ബോളിവുഡ് സൂപ്പർതാരം അനിൽ കപൂർ ആണ് ഈ പരസ്യ ചിത്രത്തിൽ നായകനായി എത്തുന്നതെന്നാണ് വാർത്തകൾ. പരസ്യ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി എന്നും വാർത്തകൾ പറയുന്നു.

Advertisement

മുംബൈയിൽ വെച്ച് ചിദംബരവും അനിൽ കപൂറും സംസാരിച്ച് നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ചിദംബരം ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ വീണ്ടും സൗബിൻ ഷാഹിർ നായകനായി എത്തുന്നു എന്ന് വാർത്തകൾ വന്നിരുന്നു. അടുത്തവർഷം ആദ്യം ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിൽ മഞ്ഞുമ്മൽ ബോയ്സിലെ മറ്റു താരങ്ങളിൽ പലരും ഉണ്ടാകുമെന്നും സൂചനയുണ്ട്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ ഒരുക്കിയ ജിത്തു മാധവന്റെ രചനയിലാണ് ഈ ചിദംബരം ചിത്രം ഒരുങ്ങുകയെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close