200 കോടി ക്ലബിൽ മഞ്ഞുമ്മൽ ബോയ്സ്; സീൻ മാറുന്ന മലയാള സിനിമ

Advertisement

മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ആഗോള ഗ്രോസ്സർ എന്ന പദവി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സ്വന്തമാക്കിയ മഞ്ഞുമ്മൽ ബോയ്സിന് ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി. 200 കോടി രൂപ ആഗോള ഗ്രോസ് നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് ആണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് നേടിയത്. മഞ്ഞുമ്മൽ ബോയ്സ്, 2018(175 കോടി) , പുലി മുരുകൻ(143 കോടി), ലൂസിഫർ (128 കോടി), പ്രേമലു (115 കോടി) എന്നിവയാണ് ഇപ്പോൾ നിലവിൽ മലയാള സിനിമയിലെ ഓൾ ടൈം ടോപ് 5 ആഗോള ഗ്രോസ്സറുകൾ. ഈ ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് 100 കോടിക്ക് മുകളിൽ തീയേറ്റർ ഗ്രോസ് നേടിയ 5 ചിത്രങ്ങൾ. കേരളാ ഗ്രോസ് 60 കോടി പിന്നിട്ട മഞ്ഞുമ്മൽ ബോയ്സ് വിദേശത്തു നിന്നും ഏകദേശം 70 കോടി പിന്നിട്ടിരുന്നു. ഇത് കൂടാതെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും ഈ ചിത്രം 70 കോടി ഗ്രോസിലേക്കാണ് കുതിക്കുന്നത്.

തമിഴ്നാട് നിന്ന് മാത്രം 50 കോടി ഗ്രോസ് നേടിയ ഈ ചിത്രം കർണാടകയിൽ നിന്ന് 10 കോടി നേടുന്ന ആദ്യ മലയാള ചിത്രവുമായി മാറി. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ചിദംബരമാണ്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ഈ സർവൈവൽ ത്രില്ലർ ചിത്രം നിർമ്മിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close