ജനസാഗരത്തിൽ മുങ്ങി തലസ്ഥാന നഗരി; തിരുവന്തപുരത്തെ ഇളക്കി മറിച്ച് ദളപതി വിജയുടെ മാസ് എന്‍ട്രി

Advertisement

14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെത്തി ദളപതി വിജയ്. വെങ്കട് പ്രഭു ഒരുക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം'(​ഗോട്ട്) എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനാണ് താരം എത്തിയത്. താരത്തിന് വൻ വരവേൽപ്പാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ആരാധകര്‍ ഒരുക്കിയത്. വിജയിയുടെ വരവ് പ്രമാണിച്ച് വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂട്ടിയിരുന്നു. വിജയുടെ വരവറിഞ്ഞ് രാവിലെ മുതലെ ആയിരക്കണക്കിന് ആരാധകർ വിമാനത്താവളത്തിലേക്ക് ഒഴുകുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ എത്തിയ താരത്തെ പുറത്തിറക്കാൻ ആകാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് വിജയിയെ പുറത്തേക്ക് എത്തിച്ചത്.

ചിത്രത്തിൻ്റെ ക്ലെെമാക്സ് രം​ഗങ്ങൾ തിരുവനന്തപുരത്ത് വെച്ച് ചിത്രീകരിക്കും. ​ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങളിൽ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.തിരുവനന്തപുരത്ത് ആദ്യമായി ചിത്രീകരിക്കുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ​ഗോട്ടിനുണ്ട്.

Advertisement

14 വര്‍ഷം മുന്‍പ് കാവലന്റെ ചിത്രീകരണത്തിനാണ് വിജയ് അവസാനം കേരളത്തില്‍ എത്തിയത്. അതിന് ശേഷം പല സന്ദര്‍ഭങ്ങളിലും വിജയ് കേരളത്തിലെത്തും എന്ന ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അത് യാഥാര്‍ഥ്യമാവാന്‍ നീണ്ട കാത്തിരിപ്പ് വേണ്ടി വന്നു

Advertisement

Copyright © 2017 onlookersmedia.

Press ESC to close