പാപ്പൻ സിൻഡിക്കേറ്റ് വരാർ; ബ്രഹ്മാണ്ഡ ചിത്രമായി ആട് 3 പ്രഖ്യാപനം

Advertisement

പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം ഇപ്പോൾ ഔദ്യോഗികമായി തന്നെ നടന്നിരിക്കുകയാണ്. ഈ സീരീസിലെ ഏറ്റവും വലിയ ചിത്രമായി വമ്പൻ ബഡ്ജറ്റിലാണ് ആട് 3 ഒരുങ്ങുകയെന്നാണ് സൂചന. ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിച്ച ആട് ഒരു ഭീകര ജീവിയാണ് എന്ന ആദ്യ ഭാഗം തീയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ചില്ലെങ്കിലും, അതിനു ശേഷം മിനി സ്ക്രീനിലും സോഷ്യൽ മീഡിയയിലും വൻ തരംഗമായി മാറി. അതോടെ ഇതിന്റെ രണ്ടാം ഭാഗമായി ആട് 2 പ്രേക്ഷകരുടെ മുന്നിലെത്തി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഈ മിഥുൻ മാനുവൽ തോമസ്- ജയസൂര്യ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. അത് കൊണ്ട് തന്നെ ആട് 3 എന്ന ഈ മൂന്നാം ഭാഗത്തെ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്ന സൂചനയാണ് ഇതിന്റെ ഒഫീഷ്യൽ പോസ്റ്റർ പങ്ക് വെച്ച് കൊണ്ട് സംവിധായകൻ മിഥുൻ മാനുവൽ തോമസ് തരുന്നത്. നായകൻ ജയസൂര്യ, നിർമ്മാതാവ് വിജയ് ബാബു, സംവിധായകൻ മിഥുൻ മാനുൽ തോമസ് എന്നിവർ ഒരുമിച്ചു നിൽക്കുന്ന ഒരു പോസ്റ്ററാണ് ഇപ്പോൾ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായി റിലീസ് ചെയ്തിരിക്കുന്നത്. ഈ സീരിസിൽ ഷർബത് ഷമീർ എന്ന സൂപ്പർ ഹിറ്റ് പോലീസ് കഥാപാത്രത്തിന് ജീവൻ നൽകിയത് നിർമ്മാതാവ് വിജയ് ബാബുവാണ്. ജയസൂര്യ, വിജയ് ബാബു എന്നിവർക്കൊപ്പം വിനായകൻ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, ഭഗത് മാനുവൽ, ഇന്ദ്രൻസ്, സുധി കോപ്പ, ഹരികൃഷ്ണൻ തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close