ധനുഷ്- നാഗാർജുന ചിത്രം കുബേര പുതിയ ഷൂട്ടിങ്ങ് ഷെഡ്യുൾ ബാങ്കോക്കിൽ

Advertisement

മഹാ ശിവരാത്രി നാളിൽ പുറത്തിറക്കിയ ‘കുബേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിട്ടാണ് മാറിയത്. ധനുഷിന്റെ ലുക്ക് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് ചിത്രം അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ പുതിയ ഷൂട്ടിങ്ങ് ഷെഡ്യുൾ ബാങ്കോക്കിൽ ആരംഭിച്ചിരിക്കുകയാണ്. നാഗാർജുനയുംനയും മറ്റ് ചില അഭിനേതാക്കളും ഈ ഷെഡ്യൂളിൽ ഉണ്ടാകും. ചില സംഭാഷണ രംഗങ്ങളും ആക്ഷൻ രംഗങ്ങളുമാണ് ഈ ഷെഡ്യുളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ മുൻപ് എങ്ങും കണ്ടിട്ടില്ല ലൊക്കേഷനുകളാണ് പ്രധാനമായും ഷൂട്ട് ചെയ്യുന്നത്. ചില വർക്കിങ്ങ് സ്റ്റിൽസ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ശേഖർ കമ്മൂലയും നാഗാർജുനയും സീൻ ഡിസ്കസ് ചെയ്യുന്നത് ഒരു ചിത്രമെങ്കിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന സ്റ്റണ്ട് ടീമിന്റെ ചിത്രമാണ് മറ്റൊരു വർക്കിങ്ങ് സ്റ്റിൽ.

Advertisement

രശ്മിക മന്ദന ചിത്രത്തിൽ നായികയായി എത്തുന്നു. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയിലാണ് ഒരുങ്ങുന്നത്. ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ മ്യുസിക്ക് കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി

Advertisement

Copyright © 2017 onlookersmedia.

Press ESC to close