കഥകൾ സങ്കല്പിക്കാതെ തുറന്ന മനസ്സോടെ കാണു; തുനിവിനെ കുറിച്ച് കൂടുതൽ പറഞ്ഞ് മഞ്ജു വാര്യർ

Advertisement

തമിഴ് സൂപ്പർ താരം തല അജിത് നായകനായി എത്തുന്ന പുതിയ ചിത്രമായ തുനിവ് ഈ വരുന്ന ജനുവരി പതിനൊന്നിന് ആഗോള റിലീസ് ആയി എത്തുകയാണ്. മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്. നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിച്ച ഈ ചിത്രത്തിന്റെ ടാഗ് ലൈൻ നോ ഗട്ട്സ് നോ ഗ്ലോറി എന്നാണ്. ഈ ചിത്രത്തെ കുറിച്ച് ഒട്ടേറേ ചർച്ചകൾ ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും നടക്കുന്നുണ്ട്. മങ്കാത്ത പോലെയാണ് തുനിവ് എന്ന് ചിലർ പറയുമ്പോൾ, അതിലെ വിനായക് മഹാദേവ് എന്ന കഥാപാത്രം തന്നെയാണ് അജിത് തുനിവിലും അവതരിപ്പിക്കുന്നതെന്ന് മറ്റ് ചിലർ അഭിപ്രായപ്പെടുന്നു. ഏതായാലും ഒരു നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമാണ് അജിത് ഇതിൽ ചെയ്യുന്നതെന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്ന് കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് മഞ്ജു വാര്യർ. ചിത്രത്തിന്റെ കഥയെ കുറിച്ച് കൂടുതൽ സങ്കല്പിക്കാതെ, മനസ്സിൽ കഥകൾ സ്വയം മെനയാതെ തുനിവ് കാണാനാണ് മഞ്ജു വാര്യർ ആവശ്യപ്പെടുന്നത്. തുറന്ന മനസ്സോടെ, ഓവർ ഹൈപ്പ് കൊടുക്കാതെ കുടുംബത്തോടെ വന്ന് ഈ ചിത്രം കാണാൻ മഞ്ജു വാര്യർ പറയുന്നു. അങ്ങനെ ചെയ്താൽ ഈ ചിത്രം തീർച്ചയായും പ്രേക്ഷകരെ രസിപ്പിക്കുമെന്നും, അത്രക്കും സ്നേഹത്തോടെയാണ് തങ്ങൾ ഓരോരുത്തരും ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും മഞ്ജു പറഞ്ഞു. ജോൺ കൊക്കൻ, സമുദ്രക്കനി, മമതി ചാരി, പ്രേം കുമാർ, വീര, മഹാനദി ശങ്കർ, നയന സായി, ആമിർ, സിബി ചന്ദ്രൻ, അജയ്, പവാനി റെഡ്ഢി എന്നിവരും അഭിനയിച്ച ഈ ചിത്രം ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close