സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹം, ആദ്യ ചിത്രം ഉടൻ; വെളിപ്പെടുത്തി ഗായത്രി സുരേഷ്

Advertisement

കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഗായത്രി സുരേഷ്. അതിന് ശേഷം, സഖാവ്, ഒരേ മുഖം, കരിങ്കുന്നം 6എസ്, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക, ചിൽഡ്രൻസ് പാർക്ക്, കല വിപ്ലവം, പ്രണയം, നാം, മഹി, എസ്കേപ്പ്, ഉത്തമി, 99 ക്രൈം ഡയറി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ ഗായത്രി ശ്രദ്ധ നേടി. തന്റെ തൃശൂർ സ്ലാങ്ങിലൂടെയും ജനശ്രദ്ധ നേടിയ ഈ നടി ചില അഭിപ്രായ പ്രകടനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ട്രോളുകൾക്കും വിധേയായിട്ടുണ്ട്. ഇപ്പോഴിതാ, ഒരു പുതിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നയൻതാരയെ പോലൊരു നടിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും, ആളുകൾ തലൈവി എന്ന് ഒക്കെ വിളിക്കുന്ന ലെവലിലുള്ള ഒരു നടിയാകണമെന്നും ഗായത്രി പറയുന്നു. അതോടൊപ്പം തന്നെ, തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും ഗായത്രി വെളിപ്പെടുത്തി. തന്റെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് ചെറുപ്പം മുതലുള്ള ആഗ്രഹമാണെന്നും ഗായത്രി വെളിപ്പെടുത്തുന്നു.

അതെന്തായാലും നടക്കുമെന്നും ഗായത്രി കൂട്ടിച്ചേർത്തു. കല്യാണരാമൻ പോലെയുള്ള ഒരു ചിത്രത്തിന്റെ ഒരു ഫീമെയിൽ വേർഷൻ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ ഗായത്രി, പലപ്പോഴും ഫീമെയിൽ ഓറിയന്റഡ് സിനിമകളിൽ ഒരു പെണ്ണിന്റെ ബുദ്ധിമുട്ടുകൾ മാത്രമാണ് കാണിക്കുന്നതെന്നും പറയുന്നു. സീരിയസ് റോളുകൾ അല്ലാതെ, പോസിറ്റിവിറ്റി പരത്തുന്ന പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ചിത്രങ്ങൾ ഫീമെയിൽ ഓറിയന്റഡ് ആയി ചെയ്യാനാണ് പ്ലാനെന്നും ഗായത്രി വിശദീകരിച്ചു. ബാങ്ക് ഉദ്യോഗസ്ഥ കൂടിയായ ഗായത്രി സുരേഷ് ഏറ്റവും അവസാനം ചെയ്തത് ഗാന്ധർവ എന്ന് പേരുള്ള ഒരു തെലുങ്ക് സിനിമയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close