കന്മദത്തിലെ ഭാനുവിന് ശേഷം മഞ്ജു വാര്യർ വിസ്മയിപ്പിക്കുന്നു സുജാതയായി..!

Advertisement

ഏകദേശം ഇരുപതോളം വർഷങ്ങൾക്കു മുൻപേ പുറത്തിറങ്ങിയ ചിത്രമാണ് അന്തരിച്ചു പോയ പ്രശസ്ത എഴുത്തുകാരനും സംവിധായകനും ആയിരുന്ന ലോഹിത ദാസ് എഴുതി സംവിധാനം ചെയ്ത കന്മദം എന്ന ചിത്രം. മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രത്തെ പ്രേക്ഷകരും നിരൂപകരും ഒരു പോലെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച ചിത്രമാണ്. മഞ്ജു വാര്യർ എന്ന നടിയുടെ അഭിനയ ജീവിതെത്തിലെ ഏറ്റവും മികച്ച ഒരു പ്രകടനം ആണ് കന്മദം നമ്മുക്ക് സമ്മാനിച്ചത്. ഭാനു എന്ന ഡീഗ്ലാമറൈസ്ഡ് ആയ ഒരു കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരിപ്പിച്ചത്. വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു ഭാനുവായി മഞ്ജു നമ്മുക്ക് തന്നത്. ഓരോ അംശത്തിലും മഞ്ജു ഭാനുവായി മാറിയപ്പോൾ മോഹൻലാലിനൊപ്പം നിന്ന് കൊണ്ട് ഒരു നടി പ്രേക്ഷകരെ ഞെട്ടിക്കുന്ന അപൂർവ കാഴ്ച മലയാളികൾ കണ്ടു. ഇപ്പോഴിതാ സുജാത എന്ന മറ്റൊരു ഡീഗ്ലാമറൈസ്ഡ് കഥാപാത്രം ആയി ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ് മഞ്ജു വാര്യർ.

Advertisement

ഇന്നലെ തീയേറ്ററുകളിൽ എത്തിയ ഉദാഹരണം സുജാതയിൽ വിധവയായ ചേരി നിവാസിയായ ഒരു വീട്ടമ്മ ആയാണ് മഞ്ജു അഭിനയിക്കുന്നത് . പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുള്ള സുജാത അവൾക്കു വേണ്ടിയാണു ജീവിക്കുന്നത് തന്നെ. സ്വന്തം ആരോഗ്യമോ ഒന്നും നോക്കാതെ വീട്ടുവേലയെടുത്തും, പറ്റുന്ന എല്ലാ ജോലികളും ചെയ്തു രാപകൽ ഇല്ലാതെ അധ്വാനിക്കുന്ന സുജാതയെ മഞ്ജു വാര്യർ അനശ്വരം ആക്കിയെന്നു പറയാം. സംസാര ശൈലിയിൽ , നോട്ടങ്ങളിൽ, ഭാവങ്ങളിൽ, ശരീര ഭാഷയിൽ എല്ലാം മഞ്ജു സുജാത ആയി മാറി.

സുജാതയുടെ സങ്കടങ്ങൾ മഞ്ജു പ്രേക്ഷകന്റേതു കൂടിയാക്കി മാറ്റി. സുജാതയുടെ സന്തോഷങ്ങളിൽ പ്രേക്ഷകരും സന്തോഷിച്ചെങ്കിൽ അത് മഞ്ജുവിന്റെ മികവാണ്, കാരണം മഞ്ജു സുജാതയെ പ്രേക്ഷകരുടെ സ്വന്തം ആക്കി മാറ്റിയിരുന്നു തന്റെ പെർഫോമൻസിലൂടെ. വലിയ അംഗീകാരങ്ങൾ ഈ നടിയെ കാത്തിരിപ്പുണ്ട് എന്നത് ഉറപ്പാണ്. നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് മാർട്ടിൻ പ്രക്കാട്ടും ജോജു ജോര്ജും ചേർന്നാണ്. ഹൃദയം കൊണ്ടാണ് മലയാളി പ്രേക്ഷകർ സുജാതയെ സ്വീകരിച്ചത്. ഇപ്പോൾ തീയേറ്ററുകളിൽ കണ്ടു വരുന്ന വൻ ജനാവലി അതിനു സാക്ഷ്യം പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close