ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഏറെ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന താരമാണ് മഞ്ജു പിള്ള. മഴവിൽ മനോരമയുടെ ‘തട്ടിയും മുട്ടിയും’ എന്ന സീരിയലിലൂടെ മിനി സ്ക്രീനിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു പിള്ള. മലയാള സിനിമയിലും ചെറിയ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടാറുണ്ട്. സുജിത് വാസുദേവ് സംവിധാനം ചെയ്ത ‘ജയിംസ് ആൻഡ് ആലീസ്’ എന്ന സിനിമയിൽ അഡ്വ. രോഹിണി എന്ന കഥാപാത്രമായി മലയാള സിനിമയിൽ വലിയൊരു തിരിച്ചു വരവ് താരം നടത്തുകയുണ്ടായി. വർഷങ്ങൾക്ക് ശേഷമായിരുന്നു മഞ്ജുവിന് ഒരു ചിത്രത്തിൽ മുഴുനീള വേഷം ലഭിക്കുന്നത്. പല സിനിമയിലും നല്ല അവസരങ്ങൾ വരുന്നുണ്ടെങ്കിലും വളരെ സെലക്റ്റീവായാണ് താരം തിരഞ്ഞെടുക്കുന്നത്.
അടുത്തിടെ മഞ്ജു പിള്ള ഒരു അഭിമുഖത്തിൽ പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. ഫെമിനിസത്തെ കുറിച്ചു ചോദിച്ചപ്പോളാണ് താരം ശക്തമായി പ്രതികരിച്ചത്. താൻ ഒരിക്കലും ഒരു ഫെമിനിസ്റ്റ് അല്ലായെന്നും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോളാണ് ഫെമിനിസം ഉടലെടുക്കുന്നത് എന്ന് താരം പറയുകയുണ്ടായി. സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഒരിക്കലും ഒറ്റക്ക് ജീവിക്കാൻ സാധിക്കില്ല എന്നും എല്ലാം ഒരു ഗിവ് ആൻഡ് ടേക്കാണെന്നും അവിടെ ഫെമിനിസത്തിന്റെ ശബ്ദം ഉയരേണ്ട കാര്യമില്ല എന്ന് താരം അഭിപ്രായപ്പെട്ടു. ഇന്നത്തെ സമൂഹത്തിൽ ഫെമിനിസ്റ്റ് എന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന പ്രമുഖർക്കെതിരെയാണ് മഞ്ജു പിള്ള ഇവിടെ ശബ്ദം ഉയർത്തിയിരിക്കുന്നത്. സ്ത്രീകളുടെ ബോൾഡ്ൻസ് എന്ന് പറയുന്നത് ലളിതാമ്മയും മല്ലിക ചേച്ചിയും ജീവിതത്തിൽ നേരിട്ടതും അവരൊക്കെ അതിജീവിച്ചതുമായ സാഹചര്യങ്ങളാണന്നും അല്ലാതെ ആണുങ്ങൾക്കെതിരെ രണ്ട് വർത്തമാനം മൈക്കിലൂടെ വിളിച്ചു പറയുന്നതല്ല ബോൾഡ്ൻസ് എന്ന് താരം കൂട്ടിച്ചേർത്തു. സ്ത്രീകൾ തന്നെ ഫെമിനിസത്തെ എതിർക്കുന്ന ഈ സാഹചര്യത്തിൽ ഭാവിയിൽ വലിയൊരു ചർച്ചക്ക് തന്നെ ഈ സംഭവം വഴിവെക്കും.