മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലും എത്തുന്നു; മരക്കാർ വിസ്മയചിത്രമാവാൻ ഒരുങ്ങുന്നു.

Advertisement

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങാൻ പോകുന്ന സിനിമയാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മരക്കാർ: അറബിക്കടലിന്റെ സിംഹം. ഇന്ത്യൻ സിനിമയിലെ തന്നെ മാസ്റ്റർ ഡയറക്ടറും മോഹൻലാലുമൊത്തു റെക്കോർഡ് വിജയങ്ങൾ മലയാളത്തിൽ സമ്മാനിച്ചിട്ടുമുള്ള പ്രിയദർശനാണ് ഈ സ്വപ്ന ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെ തിരക്കഥയും ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, മൂൺ ഷോട്ട് എന്റർടൈൻമെന്റ് ഉടമ സന്തോഷ് ടി കുരുവിള, കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി ജെ റോയി എന്നിവർ ചേർന്നാണ്. നൂറു കോടി ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഈ ചിത്രത്തെ കുറിച്ചുള്ള പുതിയ വാർത്ത ഏറെ ആവേശകരമാണ്. മരക്കാർ ആയി എത്തുന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ചെറുപ്പകാലം ഈ ചിത്രത്തിൽ അവതരിപ്പിക്കാൻ പോകുന്നത് പ്രണവ് മോഹൻലാൽ ആണ്.

ആദി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ പ്രണവ് മരക്കാരിൽ എത്തുന്നു എന്ന വാർത്ത ഔദ്യോഗികമായി സ്ഥിതീകരിച്ചു കഴിഞ്ഞു. ഇതോടു കൂടി മോഹൻലാൽ ആരാധകരുടെയും സിനിമാ പ്രേമികളുടെയും ആവേശം വാനോളമായി കഴിഞ്ഞു. വമ്പൻ താര നിരയാണ് ഈ ചിത്രത്തിന്റെ മുഖ്യ ആകർഷണം. മധു, പ്രഭു എന്നിവരെ ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഇവരെ കൂടാതെ നാഗാർജുന, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകും എന്നാണ് സൂചന.

Advertisement

സാബു സിറിൽ കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ ആരാണെന്നും ഉടൻ അറിയിപ്പ് വരും. മരക്കാരിൽ ഒരു ചെറിയ വേഷത്തിൽ ആണ് പ്രണവ് എത്തുകയുള്ളൂ എങ്കിലും മോഹൻലാൽ ചിത്രത്തിൽ പ്രണവ് വരുന്നത് തന്നെ ഏറെ ആവേശം പകരുന്ന കാര്യമാണ്. വരുന്ന നവംബർ മാസത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ ആണ് പ്ലാൻ. ഇന്റർനാഷണൽ നിലവാരത്തിൽ ആവും ഈ ചിത്രം പ്രിയദർശൻ ഒരുക്കുക. പ്രണവ് മോഹൻലാൽ നായകനാവുന്ന അടുത്ത ചിത്രം അരുൺ ഗോപി ആണ് സംവിധാനം ചെയ്യുക. ഈ ചിത്രം അടുത്ത മാസം ആരംഭിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close